Film News

തല്ലും തമാശയുമായി മുഹസിന്‍ പരാരി,’തല്ല് മാല’യില്‍ ടൊവിനോയും സൗബിനും  

THE CUE

കെ എല്‍ ടെന്‍ പത്ത് എന്ന ചിത്രത്തിന് ശേഷം മുഹ്‌സിന് പരാരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ തോമസും സൗബിന്‍ ഷാഹിറും. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമാ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മാണം. വൈറസിന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് തല്ലുമാല. അടുത്ത വര്‍ഷം സെപ്തംബറിലാണ് റിലീസ്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും തല്ല് മാലയെന്നറിയുന്നു. 2020ലായിരിക്കും ചിത്രീകരണം.

തമാശ എന്ന സിനിമയുടെ സംവിധായകന്‍ അഷ്‌റഫ് ഹംസയാണ് സഹരചയിതാവ്. ജിംഷി ഖാലിദ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതസംവിധാനവും സൈജു ശ്രീധരന്‍ എഡിറ്റിംഗും. മഷര്‍ ഹംസ കോസ്റ്റിയൂസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഒപിഎം സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT