വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന 15 മത് കുട്ടികളുടെ വായനോത്സവം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിവിധ പവലിയനുകളില്‍ സന്ദർശനം നടത്തി. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി,എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷൻ,സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സ്,യുഎഇ ബോർഡ് ഓൺ ബുക്‌സ് ഫോർ യുവാക്കൾ എന്നിവയുടെ പവലിയനുകള്‍ അദ്ദേഹം സന്ദർശിച്ചു.

Saud_Zamzam

എക്സ്പോ സെന്‍ററിലേക്കെത്തിയ ഭരണാധികാരിയെ ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയും എസ്ബിഎ ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ അൽ ഖാസിമിയും ചേർന്നാണ് സുല്‍ത്താനെ സ്വീകരിച്ചത്. ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽറഹ്മാൻ അൽ ഖാസിമിയെ സ്വാഗതം ചെയ്തു.ഷാർജ ഇൻ്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി, ഡോ. യു.എ.ഇ നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ് തുടങ്ങിയവരും സംബന്ധിച്ചു.

ghanim alsuwaidi

ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ - ഷാർജ ചിൽഡ്രൻസ് ബുക്ക് ഇലസ്ട്രേഷൻ പുരസ്കാര ജേതാക്കളെ ഷാർജ ഭരണാധികാരി അഭിനന്ദിച്ചു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ക്യോങ് മി അഹ്‌ന്‍ ഒന്നാം സ്ഥാനവും മെക്‌സിക്കോയിൽ നിന്നുള്ള ജുവാൻ കാർലോസ് പലോമിനോ രണ്ടാം സ്ഥാനവും ഗ്രീസിൽ നിന്നുള്ള ഡാനിയേല സ്റ്റാമാറ്റിയാഡി മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി ഷാർജ ചിൽഡ്രൻസ് ബുക്ക് പുരസ്കാരം നേടിയവരെയും ഭരണാധികാരി അഭിനന്ദിച്ചു.

അറബിക് (4 മുതൽ 12 വയസ്സ് വരെ) വിഭാഗത്തിൽ കുട്ടികളുടെ പുസ്തക വിഭാഹത്തില്‍ "ഐ വിൽ ഹണ്ട് മൈ ബ്രേക്ക്ഫാസ്റ്റ്" എന്ന പുസ്തകത്തിന് യുഎഇയിൽ നിന്നുള്ള എഴുത്തുകാരി മൈത അൽ ഖയ്യത്ത് , യംഗ് അഡൾട്ട്‌സ് ബുക്ക് ഇൻ അറബിക് (പ്രായം 13 മുതൽ 17 വരെ) "ദ ബരീഡ് സീക്രട്ട്" എന്ന പുസ്തകത്തിന് മനൽ മഹ്ജൂബ്, (7 മുതൽ 13 വയസ്സ് വരെ) ഇന്‍റർനാഷണല്‍ ചില്‍ഡ്രന്‍സ് ബുക്ക് വിഭാഹഗത്തില്‍ ഐഷാസ് പേള്‍ എന്ന പുസ്തകത്തിന് ജൂലിയ ജോണ്‍സണ്‍ എന്നിവരാണ് അവാർഡ് നേടിയത്. 20,000 ദിർഹം വിലമതിക്കുന്നതാണ് ഓരോ പുരസ്കാരവും. ഷാർജ ഓഡിയോ ബുക്ക് പുരസ്കാരം മൈ ഗ്രാന്‍ഡ് മദേഴ്സ് ഹഗ് എന്ന പുസ്തകത്തിന് ലിനാ മുസ്തഫ നേടി. ബ്രിഗേഡിയർ ജനറല്‍ ഡോ മുഹമ്മദ് ഖമീസ് അല്‍ ഒത്ത്മനിയുടെ സെവന്‍ സനാബെല്‍ എന്ന പുസ്തകം കാഴ്ചപരിമിതർക്കായുളള പുസ്തകങ്ങള്‍ക്കുളള പുരസ്കാരം നേടി.

Related Stories

No stories found.
logo
The Cue
www.thecue.in