Film News

മോളിവുഡിലേക്ക് ഒന്നൊന്നര വരവിനുള്ള സമയം; 'മോളിവുഡ് ടൈംസ്' ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നു

നസ്‌ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം മോളിവുഡ് ടൈംസ് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമയുടെ ഓൺലൈൻ ബുക്കിങ് ഇന്ന് വൈകീട്ട് 7 മണിക്ക് ആരംഭിക്കും. സിനിമക്കുള്ളിലെ സിനിമയുമായി വരുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്.

വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമിക്കുന്ന ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്.

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്.

എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT