Film News

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

നസ്ലെനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ ചിത്രം മോളിവുഡ് ടൈംസ് രണ്ടാം വാരത്തിലേക്ക്. ജൂൺ അഞ്ചിന് റിലീസിനെത്തിയ സിനിമ രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിക്കൊണ്ട് തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസിലും ഹിറ്റായി ട്രെൻഡിങ് നിലനിർത്തുകയാണ് മോളിവുഡ് ടൈംസ്. ഒരു സിനിമാ മോഹിയുടെ യാത്രകളിലൂടെ ആരും പറയാത്ത കഥ പറഞ്ഞ മോളിവുഡ് ടൈംസ് ഒരു മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

സംവിധായകനായ അഭിനവ് സുന്ദർ നായകിൻ്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം, കേന്ദ്ര കഥാപാത്രമായ നസ്ലെൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളം ഉള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

അതേസമയം, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലെനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഒബ്സ്ക്യൂറഎന്റർടൈൻമെന്റ്സ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

SCROLL FOR NEXT