Film News

ബ്രോ ഡാഡി, ട്വല്‍ത് മാന്‍, എലോണ്‍, റിലീസ് 'ഹോട്സ്റ്റാര്‍ ഡിസ്നി' വഴിയെന്ന് റിപ്പോര്‍ട്ടുകള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്ക് പിന്നാലെ മോഹന്‍ലാലിന്റെ നാല് സിനിമകള്‍ കൂടി ഒടിടി പ്രിമിയറായിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയിനര്‍ ബ്രോ ഡാഡി, ജീത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലര്‍ ട്വല്‍ത് മാന്‍, ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്നീ സിനിമകളാണ് മരക്കാറിന് ശേഷം ഒടിടി പ്രിമിയറിന് തയ്യാറെടുക്കുന്നത്.

ദൃശ്യം സെക്കന്‍ഡ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് വാങ്ങിയിരുന്നത് എന്നാല്‍ മറ്റ് മൂന്ന് സിനിമകള്‍ ഹോട്സ്റ്റാര്‍ ഡിസ്നിയിലൂടെയാണ് പ്രിമിയര്‍ ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന ബ്രോ ഡാഡി ക്രിസ്മസ് റിലീസായി ഹോട്സ്റ്റാറിലൂടെ എത്തുമെന്നും ഒടിടി അപ്ഡേറ്റ് നല്‍കുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന, സൗബിന്‍ ഷാഹിര്‍, ജഗദീഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. സസ്പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നത്.

12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍. 18 ദിവസം കൊണ്ട് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് കഥാപാത്രമായുള്ളതെന്നും സൂചനയുണ്ട്. എലോണ്‍ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന 30ാമത്തെ ചിത്രം കൂടിയാണ്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT