Film News

'യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായിപ്പോഴും തനിച്ചാണ്'; പിറന്നാള്‍ ദിനത്തില്‍ എലോണിന്റെ പുതിയ ടീസറുമായി മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ എലോണിന്റെ ടീസര്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ടീസറാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ആദ്യ ടീസറിലെ 'യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായിപ്പോഴും തനിച്ചാണ്' എന്ന ഡയലോഗ് തന്നെയാണ് ഈ വീഡിയോയിലും മോഹന്‍ലാല്‍ പറയുന്നത്.

12 വര്‍ഷത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച ചിത്രം കൂടിയാണ് എലോണ്‍. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമായിരിക്കും കഥാപാത്രമായി ഉണ്ടായിരിക്കുക എന്നും സൂചനയുണ്ട്.

ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT