Film News

മോഹന്‍ലാല്‍ വീണ്ടും ഡോണ്‍? അന്വേഷണ ഉദ്യോഗസ്ഥനായി അര്‍ബാസ് ഖാന്‍

THE CUE

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കൗശലക്കാരനായ രാഷ്ട്രീയ നേതാവില്‍ നിന്ന് ഖുറേശി അബ്രാം എന്ന ഡോണ്‍ കഥാപാത്രത്തിലേക്കുള്ള യാത്രയായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദര്‍ മോഹന്‍ലാലിന്റെ മറ്റൊരു ഡോണ്‍ കഥാപാത്രമാണോ എന്ന് സംശയിപ്പിക്കുന്നതാണ് സംവിധായകന്‍ പങ്കുവച്ച പോസ്റ്റര്‍.

ബോളിവുഡ് സംവിധായകനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലെത്തുന്ന ചിത്രവുമാണ് ബിഗ് ബ്രദര്‍. സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് ടുവിന്റെ സംവിധായകനാണ് അര്‍ബാസ് ഖാന്‍. സല്‍മാന്റെ സഹോദരനുമാണ്.

സിദ്ദീഖ്, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്,അനൂപ് മേനോന്‍, ഇര്‍ഷാദ് അലി എന്നിവരും സിനിമയിലുണ്ട്. ജീത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍. നവാഗതരായ ജിബി ജോജു കൂട്ടുകെട്ടിന്റെ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന പൂര്‍ത്തിയാക്കിയാണ് ലാല്‍ ബിഗ് ബ്രദറില്‍ ജോയിന്‍ ചെയ്തത്. ഇന്റലിജന്‍സ് ഓഫീസറുടെ റോളിലാണ് അര്‍ബാസ് ഖാന്‍ ബിഗ് ബ്രദറില്‍ എത്തുന്നത്.

സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ വിതരണ കമ്പനിയായ എസ് ടാക്കീസ് വൈശാഖാ സിനിമാസും ഷമാന്‍ ഇന്റര്‍നാഷനലും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍. എറണാകുളത്തും ബംഗളൂരുവിലുമാണ് ലൊക്കേഷന്‍

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT