ആഭാസ സിനിമയാണെന്ന ധാരണ ആടൈ പുറത്തിറങ്ങുമ്പോള്‍ മാറുമെന്ന് സംവിധായകന്‍ 

ആഭാസ സിനിമയാണെന്ന ധാരണ ആടൈ പുറത്തിറങ്ങുമ്പോള്‍ മാറുമെന്ന് സംവിധായകന്‍ 

ഫസ്റ്റ് ലുക്കിലും പിന്നാലെ വന്ന ടീസറിലും അമ്പരപ്പ് സൃഷ്ടിച്ച ചിത്രമാണ് ആടൈ. അമലാ പോള്‍ നായികയായ തമിഴ് ചിത്രത്തിന്റെ ടീസര്‍ ഈ അഭിനേത്രിയുടെ ബോള്‍ഡ്് മേക്ക് ഓവര്‍ എന്ന നിലയ്ക്കാണ് സ്വീകരിക്കപ്പെട്ടത്. അമലാ പോള്‍ കഥാപാത്രത്തിനായി നഗ്നയായി അഭിനയിച്ചു എന്നതിനപ്പുറം സിനിമ കൈകാര്യം ചെയ്യുന്ന വിഷയം എന്താണെന്നതില്‍ ചര്‍ച്ചയുണ്ടായില്ലെന്ന പരാതി സംവിധായകനും നായികയും പങ്കുവയ്ക്കുന്നുണ്ട്.

മേയാത മാന്‍ എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് രത്‌നകുമാര്‍. ആടൈ എന്ന രണ്ടാം ചിത്രത്തിലെത്തുമ്പോള്‍ ആദ്യ സിനിമയുടെ അനുഭവമാണ് ഈ സിനിമയെന്ന് സംവിധായകന്‍. 'എന്റെ ആദ്യ ചിത്രം ' മേയാത മാന്‍ ' ആണെങ്കിലും എന്റെ ആദ്യ തിരക്കഥ 'ആടൈ'യാണ്. ആദ്യ ചിത്രം 'ആടൈ' ചെയ്യാനുള്ള വിസിറ്റിംഗ് കാര്‍ഡായി. ഈ കഥ എങ്ങനെ സംവിധാനം ചെയ്യും. ആരു നിര്‍മ്മിക്കും എന്ന ചിന്താകുഴപ്പത്തിലിരിക്കുമ്പോഴാണ് നിര്‍മ്മാതാവ് സുബ്ബുവിനോട് കഥ പറയാന്‍ അവസരം കിട്ടിയത്. അദ്ദേഹം തിരക്കഥ മുഴുവന്‍ വായിച്ച ശേഷം സമ്മതം നല്‍കി. ഈ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അമലാ പോളിനോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. അവരും ജീവന്‍ കൊടുത്ത് അഭിനയിച്ചു. ഈ സിനിമ സ്ത്രീയുടെ അധികാരത്തെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ പ്രതിപാദിക്കുന്ന സിനിമയല്ല. എല്ലാ സംവിധായകര്‍ക്കും അവരുടെ രണ്ടാമത്തെ സിനിമയാണ് വെല്ലുവിളി എന്ന് പറയാറുണ്ട്. എനിക്ക് 'ആടൈ' ആദ്യ സിനിമ പോലെയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഇത് ആഭാസ സിനിമയായിരിക്കുമോ ? എന്ന് എഴുതുകയും വ്യാഖ്യാനിക്കയും ചെയ്തു. എന്നാല്‍ ഈ സിനിമ ുറത്തിറങ്ങുന്നതോടെ ആ ധാരണ മാറും എന്നാണ് എന്റെ വിശ്വാസം. രത്‌നകുമാര്‍ പറയുന്നു.

'ആടൈ'. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യന്‍ നിര്‍മ്മിച്ച ' ആടൈ ' ജൂലായ് 19 ന് പ്രദര്‍ശനത്തിനെത്തുന്നൂ. കേരളത്തില്‍ നൂറോളം തിയറ്ററില്‍ ശിവഗിരി ഫിലിംസ്, ഹൈ ലൈറ്റ് ക്രിയേഷന്‍സ് ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്യുന്നത്.

എനിക്ക് ‘ആടൈ’ ആദ്യ സിനിമ പോലെയാണ്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഇത് ആഭാസ സിനിമയായിരിക്കുമോ ? എന്ന് എഴുതുകയും വ്യാഖ്യാനിക്കയും ചെയ്തു. എന്നാല്‍ ഈ സിനിമ ുറത്തിറങ്ങുന്നതോടെ ആ ധാരണ മാറും എന്നാണ് എന്റെ വിശ്വാസം. രത്‌നകുമാര്‍ പറയുന്നു.

രത്‌നകുമാര്‍

സ്ത്രീയെ ത്യാഗിയായും ദുരന്ത കഥാപാത്രമായും അവതരിപ്പിക്കുന്ന , അവള്‍ എങ്ങനെ അതില്‍ നിന്നും മോചിതയായി , എങ്ങിനെ പ്രതികാരം ചെയ്യും എന്ന് പറയുന്ന പതിവ് കഥകളാണ് ഇതുവരെ തേടിയെത്തിയിരുന്നതെന്ന് അമലാപോള്‍ പറഞ്ഞിരുന്നു. ആ മടുപ്പ് കാരണം അഭിനയം തന്നെ നിര്‍ത്താന്‍ തീരുമാനിച്ച വേളയിലാണ് 'ആടൈ ' യുടെ കഥയുമായി സംവിധായകന്‍ രത്‌നകുമാര്‍ മുന്നിലെത്തിയത്. കഥ കേട്ടപ്പോള്‍ ഇത് തീര്‍ച്ചയായും കരിയറില്‍ ഒരു വഴിത്തിരിവായിരിക്കും എന്ന് തോന്നി. ഈ സിനിമ ചെയ്‌തേ മതിയാവൂ എന്ന് തീരുമാനിച്ചുവെന്നും അമലാ പോള്‍. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ചെറിയൊരു മടിയും ശങ്കയും ഉണ്ടായിരുന്നു. സംവിധായകനോട് എല്ലാവരും ടീമായി സമര്‍പ്പണത്തോടെ ജോലി ചെയ്താല്‍ മാത്രമേ ഈ സിനിമ നന്നാവും എന്ന് ഞാന്‍ പറഞ്ഞു. അത് അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് കഠിനമായി ജോലി ചെയ്തു.

ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ നിങ്ങള്‍ ആരെയും അനുകരിച്ച് അഭിനയിക്കരുത്. നിങ്ങള്‍ നിങ്ങളായി തന്നെ അഭിനയിക്കൂ എന്ന് രത്‌ന കുമാര്‍ പറഞ്ഞു. സെറ്റില്‍ പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. ഒരു സീനില്‍ നഗ്‌നയായി അഭിനയിക്കണമായിരുന്നു. സെറ്റില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു. സെറ്റിലെ അംഗ സംഖ്യ പതിനഞ്ചായി പരിമിതപ്പെടുത്തി. അവര്‍ എന്റെ സുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തി. പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്‍മാരുടെ സംരക്ഷണം ഉണ്ടായിരുന്നു. എനിക്ക് പതിനഞ്ച് അണ്ണന്മാരുടെ കാവലുണ്ടായിരുന്നു സെറ്റില്‍.

രമ്യാ സുബ്രമണ്യന്‍, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി. എം. കാര്‍ത്തിക്ക്, കിഷോര്‍ ദേവ്, രോഹിത് നന്ദകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം , എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ആക്ഷന്‍ സ്റ്റണ്ണര്‍ സാം, തമിഴ് നാട്ടിലെ പ്രശസ്ത മ്യുസിക്ക് ബാന്റായ പ്രദീപ് 'ഊരുകാ'യാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in