Film News

ദ ഗ്രേറ്റ് ഖാലിയുടെ സൂപ്പര്‍ ഹീറോ ടെസ്റ്റിനെത്തി മിന്നല്‍ മുരളി; വീഡിയോ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായ മിന്നല്‍ മുരളി ഡിസംബര്‍ 24നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി വലിയ പ്രീ റിലീസ് ക്യാംപെയിനാണ് ചിത്രത്തിന് വേണ്ടി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ രസകരമായൊരു പ്രോമോ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.

അമേരിക്കന്‍ സൂപ്പര്‍ഹീറോ ആവാനായി ഒരു ടെസ്റ്റില്‍ പങ്കെടുക്കുകയാണ് മിന്നല്‍ മുരളി. ടെസ്റ്റില്‍ ഇന്ത്യന്‍ പ്രൊഫഷണല്‍ റെസ്‌ലര്‍ ദ ഗ്രേറ്റ് ഖാലിയാണ് മിന്നല്‍ മുരളിയുടെ ബലം പരിശോധിക്കുന്നത്. ഖാലിയുടെ പരീക്ഷണങ്ങളിലൂടെ മിന്നല്‍ മുരളി കടന്ന് പോകുന്നതാണ് പ്രോമോ വീഡിയോ. വീഡിയോയില്‍ ടൊവിനോക്കൊപ്പം ബാലതാരം വസിഷ്ഠ് ഉമേഷും ഉണ്ട്. അടുത്ത ദിവസങ്ങളിലായി ക്രിക്കറ്റ് താരം യുവരാജ് സിംഗും മിന്നല്‍ മുരളിക്ക് വേണ്ടിയുള്ള പ്രോമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടും.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT