Film News

വൈറലായി സൂപ്പർ വില്ലൻ; ഏറ്റവും പുതിയ ട്രെയ്‌ലറുമായി മിന്നൽ മുരളി

ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ഏറ്റവും പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ആദ്യമിറങ്ങിയ ട്രെയിലറിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് പുതിയ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി.

കുറുക്കൻമൂലയും ആ നാട്ടിലെ നാട്ടുകാരും അവരുടെ മിന്നൽ മുരളിയേയും കാണിച്ചുകൊണ്ട് ഒരു ഫൺ എന്റർടൈനർ സ്വഭാവത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്ത് വന്നത്. സൂപ്പർ ഹീറോയുടെ ഒപ്പം തന്നെ പ്രാധാന്യം സൂപ്പർ വില്ലനും സിനിമയിൽ ഉണ്ടെന്ന് ഉറപ്പിക്കുന്ന ട്രെയ്‌ലറാണ് രണ്ടാമതായി പുറത്തിറങ്ങിയിരിക്കുന്നത്. എന്റർടൈനർ എന്ന രീതിയിൽ നിന്നും സിനിമയിൽ വില്ലന്റെ ഭീകരത എത്രമാത്രം വലുതാണെന്ന് കാണിക്കുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ തരംഗമായി കഴിഞ്ഞു.

ടോവിനോ തോമസ് സൂപ്പർ ഹീറോയാകുമ്പോൾ ഗുരു സോമസുന്ദരമാണ് സൂപ്പർ വില്ലനായി വരുന്നത്. ആരണ്യകാണ്ഡം, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ഗുരു സോമസുന്ദരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം സൂര്യ നായകനായ ജയ് ഭീമാണ്.

ഡിസംബർ 24ന് നെറ്ഫ്ലിക്സിലൂടെയാണ് മിന്നൽ മുരളി പ്രീമിയർ ചെയ്യുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയുന്ന മിന്നൽ മുരളിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സമീർ താഹിറാണ്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർക്ക് പുറമെ അജു വർഗീസ്, പി. ബാലചന്ദ്രൻ, മാമുക്കോയ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT