Film News

'ഞങ്ങള്‍ മലയാളികള്‍ക്ക് നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണ്'; മനേക ഗാന്ധിക്ക് മറുപടിയുമായി മിഥുന്‍ മാനുവല്‍ തോമസ്

പാലക്കാട് പൈനാപ്പിളില്‍ നിറച്ച പടക്കക്കെണി കഴിച്ച് ആന മരച്ച സംഭവത്തില്‍ മനേക ഗാന്ധി നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് പരിഹാസരൂപത്തില്‍ മറുപടിയുമായി മിഥുന്‍ മാനുവല്‍ തോമസ്. കേരളീയര്‍ക്ക് നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണ്. കഠിനമായ ഈ കൊവിഡ് കാലത്ത്, മാനസികമായ ഉന്മേഷം നല്‍കാന്‍ ഈ തമാശകള്‍ സഹായിക്കുമെന്നും, മനേകാ ഗാന്ധിയെ അഭിസംബോധന ചെയ്ത് കൊണ്ട് എഴുതിയ പോസ്റ്റില്‍ മിഥുന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസിലാകാത്തതാണ് ഏറ്റവും രസകരമായ വസ്തുത. എന്തുകൊണ്ടാണെന്നുള്ളത് ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ സമയം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവമായി എടുത്തിരുന്നു. നിങ്ങളുടെ മുന്‍തലമുറക്കാര്‍ ആ സമയം വിശ്വാസവഞ്ചനയിലും, വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരിക്കിലായിരുന്നു. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സാമുദായിക വിദ്വേഷ കാര്‍ഡ് ഇറക്കി കളിച്ച് ഞങ്ങളെ രസിപ്പിക്കുന്നത് തുടര്‍ന്നോളൂ. കഠിനമായ ഈ കൊവിഡ് കാലത്ത്, മാനസികമായ ഉന്മേഷം നല്‍കാന്‍ ഈ തമാശകള്‍ സഹായിക്കും', ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

നേരത്തെ പാര്‍വ്വതിയും, ഹരീഷ് പേരടിയുമടക്കമുള്ള താരങ്ങളും മനേക ഗാന്ധിയുടെ വിദ്വഷ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് പ്രസിദ്ധമെന്നായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം.

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

SCROLL FOR NEXT