Film News

വിഷ്ണു മോഹൻ വിവാഹിതനായി; ആശംസകൾ നേർന്ന് സിനിമ ലോകം

മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ വിഷ്‍ണു മോഹന്‍ വിവാഹിതനായി. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

താരസമ്പന്നമായ വിവാ​ഹത്തിൽ ആദ്യ ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനും മമ്മൂട്ടി, സുരേഷ് ​ഗോപി, മേജർ രവി, കൃഷ്ണ കുമാർ, രൺജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, നിഷ തുടങ്ങിയവർ പങ്കെടുത്തു. സിനിമാ മേഖലയ്ക്ക് പുറത്ത് നിന്ന് യൂസഫലി , കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍ പിള്ള തുടങ്ങി നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി. 2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്‍റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച മേപ്പടിയാനിലൂടെയായിരുന്നു വിഷ്ണു സംവിധാനരം​ഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മികച്ച നവാ​ഗതസംവിധായകനുള്ള ദേശീയ പുരസ്കാരമായിരുന്നു വിഷ്ണു നേടിയത്. 2022 ജനുവരി 14ന് തിയറ്ററിലെത്തിയ ചിത്രത്തിൽ ജയകൃഷ്ണന്‍ എന്ന തനി നാട്ടിന്‍പുറത്തുകാരൻ യുവാവിനെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിവരും അഭിനയിച്ചിരുന്നു.

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

SCROLL FOR NEXT