Film News

പത്ത് വര്‍ഷത്തിന് ശേഷം തെലുംഗിലേക്ക്; 'വിമാന'ത്തിന്റെ ഭാഗമാകാന്‍ മീര ജാസ്മിന്‍

പത്ത് വര്‍ഷത്തിന് ശേഷം തെലുംഗ്-തമിഴ് ചിത്രം ചെയ്യാന്‍ ഒരുങ്ങി നടി മീര ജാസ്മിന്‍. വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. തെലുംഗ്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മീര ജാസ്മിന്റെ പിറന്നാളിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരം വിമാനം സിനിമയുടെ ഭാഗമാകുന്ന വിവരം പ്രഖ്യാപിച്ചത്.

സീ സ്റ്റുഡിയോസും കിരണ്‍ കൊരപട്ടിയും ചേര്‍ന്നാണ് വിമാനം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സമുദ്രകനിയും പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2004ലാണ് മീര ജാസ്മിന്‍ തന്റെ ആദ്യ തെലുംഗ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമ്മായി ബാഗുണ്ടി എന്നായിരുന്നു ചിത്രത്തിന്റെ പേര്. 2013ല്‍ മോക്ഷയാണ് മീര അവസാനമായി ചെയ്ത തെലുംഗ് ചിത്രം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകളാണ് അവസാനമായി റിലീസ് ചെയ്ത മീര ജാസ്മിന്‍ ചിത്രം. ഒരിടവേളയ്ക്ക് ശേഷം മീര അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു മകള്‍. ജയറാം ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT