Film News

അപകീർത്തിപ്പെടുത്തൽ; മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ പൊലീസ് നടപടി

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിന്മേൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് കാരണമായ സംഭവങ്ങൾ നടന്നത്. 'വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് മീനാക്ഷി അമ്മയുടെ അടുത്തേക്ക്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത്' എന്നിങ്ങനെയുള്ള വ്യാജതലക്കെട്ടുകളോടെ വാർത്തകൾ പ്രചരിപ്പിച്ചിച്ചതായാണ് പരാതി. ഇത് തന്നെയും തന്റെ അച്ഛനെയും അപകീർത്തിപ്പെടുത്തുന്നതാണെന്ന് പരാതിയിൽ മീനാക്ഷി പറയുന്നു.

മലയാളി വാർത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോൻ എന്നിങ്ങനെയുള്ള ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആലുവ ഇൗസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അവർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദത്തോടെയാണ് ഒക്ടോബർ 28ന് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിക്കുന്നത്. കേസെടുക്കാമെന്ന കോടതി നിർദേശമനുസരിച്ചാണ് പൊലീസ് നിയമനടപടിയ്ക്ക് ഒരുങ്ങിയത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT