Film News

'ഹാപ്പി വെെഫ്, ഹാപ്പി ലെെഫ്'; ചിരിയുണർത്തി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മാസ്റ്റർപീസ് ട്രെയ്ലർ

'കേരള ക്രൈം ഫയൽസ്' എന്ന സീരിസിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ സിരീസ് മാസ്റ്റർപീസിന്റെ ട്രെയ്ലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത് ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിരീസാണ് മാസ്റ്റർപീസ്. ഒരു ഫാമിലി എന്റർടെയ്‌നറാണ് സിരീസ് എന്നാണ് ട്രെയ്ലർ നൽകുന്ന സുചന. സിരീസ് ഓക്ടോബർ 25 ന് സ്ട്രീം ചെയ്യും.

കുര്യച്ഛന്റെയും ലിസമ്മയുടെയും പുത്രിയായ റിയയുടെയും ചാണ്ടിച്ഛൻ ആനിയമ്മ ദമ്പതികളുടെ മകനായ ബിനോയിയുടെയും ചെറിയ കുടുംബ പ്രശ്‌നങ്ങൾ രക്ഷിതാക്കൾ ഇടപെടുമ്പോൾ വലിയ പ്രതിസന്ധിയിലേക്ക് മാറുന്നതാണ് സിരീസിന്റെ ഇതിവൃത്തം. കുടുംബ ജീവിതങ്ങളിലെ പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് സിരീസ്. രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസിന്റെ നിർമാതാവ് മാത്യു ജോർജ് ആണ്.

കേരള ക്രൈം ഫയൽസ് ആയിരുന്നു ഹോട്ട് സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസ്. അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരിസിൽ അജു വർഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന്, ഷിൻസ് ഷാൻ, ശ്രീജിത്ത് മഹാദേവൻ എന്നിവരാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങിയ സീരിസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT