Film News

'മാസ്റ്റർ' ടീസറിന് ആർപ്പുവിളിച്ച് ആരാധകർ, ആവേശം നേരിട്ടറിയാൻ ലോകേഷ് കനകരാജിനൊപ്പം അര്‍ജുന്‍ ദാസും ശന്തനു ഭാഗ്യരാജും തീയറ്ററിൽ

വിജയും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന 'മാസ്റ്റർ' ടീസറിന് തീയറ്ററിൽ ആരാധകരുടെ ആർപ്പുവിളി. സന്താനം നായകനായ 'ബിസ്‌കോതി'ന്റെ ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻ തീയറ്ററിൽ വെച്ച് നടന്ന സ്ക്രീനിങ്ങിനിടെ ആയിരുന്നു ടീസർ പ്രദർശനം. ആരാധകരുടെ ആവേശം നേരിട്ടറിയാൻ സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം 'മാസ്റ്ററി'ലെ അഭിനേതാക്കളായ അര്‍ജുന്‍ ദാസും ശന്തനു ഭാഗ്യരാജും തീയറ്ററിലെത്തി. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്ത ടീസറിന് യൂ ട്യൂബിൽ ഇതിനകം 14 മില്ല്യൺ കാഴ്ച്ചക്കാർ പിന്നിട്ടു.

ഒടിടിയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിൽ പ്രശ്നമില്ല, എന്നാൽ തീയറ്ററിന് വേണ്ടി ഒരുക്കുന്നവ തീയറ്ററുകളിൽ തന്നെ എത്തണമെന്നാണ് കരുതുന്നതെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പറയുന്നു. 'മാസ്റ്റർ' തീയറ്ററിന് വേണ്ടി കരുതിയ സിനിമയാണ്. അപ്രതീക്ഷിതമായി വന്ന കൊവിഡ് പ്രതിസന്ധികളിൽ പെടുത്തി ഈ സിനിമയെ ഓൺലൈൻ റിലീസിനായി പരി​ഗണിക്കുന്നത് അസാധ്യമായി തോന്നുന്നു. തീയറ്ററിലെ പ്രതികരണം അറിയാതെ പോകുമെന്നത് വിഷമമുണ്ടാക്കുന്ന കര്യമാണെന്നും ലോകേഷ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആക്ഷൻ ത്കില്ലറാണ് മാസ്റ്റര്‍. വിജയ് നായകനും വിജയ് സേതുപതി പ്രതിനായകനുമായാണ് ചിത്രത്തില്‍. ഇരുവരുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതായിരുന്നു ടീസര്‍. മാളവിക മോഹനനാണ് നായിക. ആന്‍ഡ്രിയ ജെറാമിയ, ശന്തനു ഭാഗ്യരാജ്, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് നീളുകയായിരുന്നു. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

Master teaser theatre response

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT