Film News

'കത്തി പോലെയാണോ കാമുകി'?; ചിരിപ്പിക്കാനൊരുങ്ങി ബിനോയിയും റിയയും ഹോട്ട്സ്റ്റാറിന്റെ 'മാസ്റ്റർപീസ്'

ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കേരള ക്രൈം ഫയൽസ്' എന്ന സീരിസിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അടുത്ത സീരിസ്. 'മാസ്റ്റർപീസ്' എന്ന് പേരിട്ടിരിക്കുന്ന സിരീസ് സംവിധാനം ചെയ്തിരിക്കുന്നത് ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ ആണ്. സിരീസിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നറാണ് സിരീസ്.

ബിനോയിയുടെയും റിയയുടെയും ചെറിയ കുടുംബ പ്രശ്‌നങ്ങൾ രക്ഷിതാക്കൾ ഇടപെടുമ്പോൾ വലിയ പ്രതിസന്ധിയിലേക്ക് മാറുന്നതാണ് സിരീസിന്റെ ഇതിവൃത്തം. കുടുംബ ജീവിതങ്ങളിലെ പ്രശ്നങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് സിരീസ് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. എ ​ഗ്രേറ്റ് ഇന്ത്യൻ ഫാമിലി ​ഡ്രാമ എന്നത് വെട്ടി പകരം ഫാമിലി ട്രോമ എന്നാണ് ടീസറിൽ എഴുതിയിരിക്കുന്നത്. രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടൻ റിലീസ് ചെയ്യും. മാത്യു ജോർജ് ആണ് മാസ്റ്റർപീസിന്റെ നിർമാതാവ്.

കേരള ക്രൈം ഫയൽസ് ആയിരുന്നു ഹോട്ട് സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസ്. അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരിസിൽ അജു വർഗീസ്, ലാൽ, നവാസ് വള്ളിക്കുന്ന്, ഷിൻസ് ഷാൻ, ശ്രീജിത്ത് മഹാദേവൻ എന്നിവരാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങിയ സീരിസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT