Film News

'മരട് 357'യുടെ റിലീസ് കോടതി തടഞ്ഞു; ഫ്ലാറ്റ് ഉടമകളുടെ ഹർജിയിലാണ് നടപടി

മരട് ഫ്ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത 'മരട് 357' എന്ന സിനിമയുടെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലറോ പാട്ടുകളോ റിലീസ് ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് ഉടമകളുടെ വാദം. മരടിലെ ഫ്ളാറ്റ് പൊളിക്കലിനെ ആസ്പദമാക്കിയെടുത്ത സിനിമയ്ക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു. ഈ മാസം 19ന് ആയിരുന്നു സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിരുന്നത്. ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് 'മരട് 357'.

മരട് 357 സിനിമ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം നാനാ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ ചെയ്യാതിരിക്കുവാനായി പല ഓഫറുകളും വന്നിരുന്നു. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്തിരുന്നു. ഷൂട്ടിംഗിനായി ഫ്‌ളാറ്റിന്റെ അനുമതി കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. സിനിമ ഉണ്ടാകാതിരിക്കുവാനായി ഇതിന്റെ പിന്നില്‍ കളിച്ചവരാണ് തടസ്സങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT