Film News

വാളെടുത്ത് മഞ്ജു വാര്യര്‍, പരിചയാല്‍ തടുത്ത് സൗബിന്‍; രസികന്‍ കോമ്പോയുടെ 'വെള്ളരിക്കാപ്പട്ടണം'

മലയാളത്തിന്റെ സൂപ്പര്‍നായിക മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ഒരുമിച്ചെത്തുന്ന പുതിയ സിനിമയാണ് വെള്ളരിക്കാപ്പട്ടണം. ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്കില്‍ കളരി മുറയില്‍ ഉയര്‍ന്നു ചാടി വാള്‍ വീളുന്ന മഞ്ജു വാര്യരുടേയെും വിയര്‍ത്തൊലിച്ച് പരിചയാല്‍ തടുക്കുന്ന സൗബിന്‍ ഷാഹിറിന്റെയും കാരിക്കേച്ചറാണുള്ളത്. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും അടുത്തതായി ചെയ്യുന്ന ചിത്രവുമാണ് വെള്ളരിക്കാപ്പട്ടണം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മാണം.

എന്റെ എല്ലാ പുതിയ കഥാപാത്രങ്ങളെയും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇതില്‍ സൗബിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്
മഞ്ജു വാര്യര്‍
Vellarikkapattanam

കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. മഞ്ജുവും സൗബിനും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മുന്‍ നിര താരങ്ങളും വേഷമിടുന്നു.

ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം. മൊത്തത്തില്‍ രസമുള്ള ഒരു ഐറ്റമാണ്'
സൗബിന്‍ ഷാഹിര്‍

ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് എഡിറ്റിംഗ്. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകനായ മഹേഷ് വെട്ടിയാര്‍ ടൂണ്‍സ് ആനിമേഷനില്‍ രണ്ട് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് പരസ്യചിത്ര മേഖലയിലെത്തി. മാതൃഭൂമിയില്‍ മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണ നിരവധി ശ്രദ്ധേയമായ നിരവധി ഫീച്ചറുകളും ചലച്ചിത്ര ലേഖനകളും എഴുതിയിട്ടുണ്ട്

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT