Film News

'അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പിൽക്കാലത്ത് വഴികാട്ടിയായി': സംവിധായകൻ എം മോഹനെ അനുസ്മരിച്ച് മഞ്ജു വാര്യർ

മലയാളത്തിലെ ന്യൂ വേവ് സിനിമകളുടെ അമരക്കാരനായിരുന്ന സംവിധായകൻ എം മോഹനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. എം മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നത്. സംവിധായകന്റെ വിയോഗത്തിൽ തന്റെ ആദ്യ ഗുരുനാഥനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയായിരുന്നു നടി.

സാക്ഷ്യമാണ് തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ അധ്യായം. മോഹൻ സാറായിരുന്നു തന്റെ ആദ്യ ഗുരുനാഥൻ. അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ജീവിതത്തിന് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓർമ്മകൾ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട എന്ന് പറഞ്ഞാണ് മഞ്ജു വാര്യരുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് അവസാനിക്കുന്നത്.

മഞ്ജു വാര്യരുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം:

സാക്ഷ്യമാണ് എൻ്റെ അഭിനയജീവിതത്തിൻ്റെ ആദ്യ അധ്യായം. അതിൻ്റെ സംവിധായകനായ മോഹൻ സാറായിരുന്നു ആദ്യ ഗുരുനാഥൻ. മലയാളത്തിലെ മധ്യവർത്തി സിനിമകളുടെ മുൻനിരക്കാരിൽ ഒരാളായ അദ്ദേഹത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പിൽക്കാലത്ത് വഴികാട്ടിയായി. മോഹനമായ കുറേ സിനിമകളുടെ ഓർമ്മകൾ ബാക്കിയാക്കി വിടവാങ്ങുന്ന പ്രിയ ഗുരുനാഥന് വിട

ആരോഗ്യ പ്രശ്നങ്ങൾ മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സംവിധായകൻ അന്തരിച്ചത്. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ന്യൂവേവ് ശൈലിയിലൂടെ എഴുപതുകളിൽ മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകനാണ് എം മോഹൻ. ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ പോലുള്ള ചിത്രങ്ങൾ ശ്രദ്ധേയമായവയാണ്. എഴുപതുകളുടെ അന്ത്യത്തിലും എൺപതുകളിലുമായി സൂപ്പർതാരങ്ങളില്ലാത തന്നെ ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല എന്നീ സിനിമകൾ അദ്ദേഹം ഒരുക്കി. ജോൺ പോൾ, പത്മരാജൻ എന്നീ തിരക്കഥാകൃത്തുകൾക്കൊപ്പവും നിരവധി മികച്ച മലയാള ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശോഭ, നെടുമുടി വേണു, ഇന്നസെന്റ് എന്നീ അഭിനേതാക്കളുടെ ചലച്ചിത്ര സപര്യയില‍് നിർണായക വഴിത്തിരിവ് സൃഷ്ടിച്ച സംവിധായകൻ കൂടിയാണ് മോഹൻ. ഇടവേള എന്ന ചിത്രത്തിലൂടെയാണ് നടൻ ഇടവേള ബാബുവും അരങ്ങേറ്റം കുറിച്ചത്. മോഹൻ തന്നെ സംവിധാനം ചെയ്ത രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമയിലെ നായികയും പ്രശസ്ത നർത്തകിയുമായ അനുപമയാണ് ഭാര്യ. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT