Film News

മമ്മൂട്ടിയും വിനായകനും; ജിതിൻ കെ ജോസ് ചിത്രം നാഗർകോവിലിൽ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നാഗർകോവിലിൽ ആരംഭിച്ചു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിന് ശ്യാം. ഫൈസൽ അലിയാണ് ഛായാഗ്രഹണം. മമ്മൂട്ടിയും വിനായകനും ഏറെ കാലത്തിന് ശേഷം ഒരുമിച്ച് സ്‌ക്രീനിലെത്തുന്ന സിനിമ കൂടെയായിരിക്കും ഇത്.

തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന മമ്മൂട്ടികമ്പനിയുടെ ഏഴാമത് സിനിമ കൂടെയാണ് പുതിയ ചിത്രം. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും ചിത്രത്തിൽ വിനായകനെത്തുക.

മമ്മൂട്ടിയുടേതായി അവസാനമെത്തിയ ആക്ഷൻ ത്രില്ലർ 'ടർബോ' തിയറ്ററിൽ വലിയ വിജയമായിരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം വൈശാഖായിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിച്ച മനോരഥങ്ങൾ എന്ന ആന്തോളജി സീരീസിലും നടൻ അഭിനയിച്ചിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഡൊമിനിക് & ദി ലേഡീസ് പേഴ്സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയും പണിപ്പുരയിലാണ്. ഗൗതം വാസുദേവ് മേനോൻ ബസൂക്കയിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിച്ച സിനിമയ്ക്കും ഏറെ പ്രതീക്ഷകളാണുള്ളത്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, എഡിറ്റർ- പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ , വിതരണം- വേഫെറർ ഫിലിംസ്, ഓവർസീസ് പാർട്ണർ- ട്രൂത്ത് ഗ്ലോബൽ ഫിലിംസ്

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT