Film News

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ചെത്തുന്ന 'പുഴു' , സഹനിര്‍മ്മാതാവായി ദുല്‍ഖര്‍; റത്തീനയുടെ സംവിധാനം

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും 'പുഴു', റത്തീന സംവിധാനം

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി പുതിയ ചിത്രം. 'പുഴു' എന്ന് പേരിട്ട സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി കൂടിയായ എസ്. ജോര്‍ജ്ജ് 'പുഴു' നിര്‍മ്മിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രവുമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണം. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചത്.

ഉണ്ടക്ക് ശേഷം ഹര്‍ഷാദും വൈറസിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രവുമാണ് പുഴു. തേനി ഈശ്വറാണ് ക്യാമറ. മമ്മൂട്ടി ചിത്രം പേരന്‍പ് ക്യാമറയിലാക്കിയതും തേനിയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. മനു ജഗത് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും. ശ്രീനാഥ് ഉണ്ണിക്കൃഷ്ണനാണ് സ്റ്റില്‍.

എസ് ക്യൂബ് നിര്‍മ്മിച്ച ഉയരേ എന്ന സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വം പൂര്‍ത്തിയാക്കി മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് പുഴുവിലാണ്. രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT