Film News

ഞാനാണ് വില്ലന്‍, ക്രിസ്മസിനെത്തുന്ന കഴുത്തറപ്പന്‍ പലിശക്കാരനെ പരിചയപ്പെടുത്തി മമ്മൂട്ടി

THE CUE

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന സിനിമയില്‍ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് സൂചന നല്‍കി മമ്മൂട്ടി. പിശുക്കനും കഴുത്തറപ്പനുമായ പലിശക്കാരന്റെ റോളിലാണ് മമ്മൂട്ടി. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ് ഷൈലോക്ക്.

സിനിമയെക്കുറിച്ച് ടൈറ്റില്‍ ലോഞ്ചില്‍ മമ്മൂട്ടി പറഞ്ഞത് ' സിനിമയിലെ നായകകഥാപാത്രത്തിന്റെ പേര് ഷൈലോക്ക് എന്നല്ല. കഴുത്തറപ്പന്‍, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍ എന്നൊക്കെ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടാല്‍ കുഴപ്പമാകുമെന്ന് കരുതി ഷൈലോക്ക് എന്ന് പേരിട്ടതാണ്. വളരെ പിശുക്കനായ ഒരു പലിശക്കാരന്‍ എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ പേരിട്ടത്. പിശുക്കനായ ഫൈനാന്‍സിയര്‍ ആയാണ് ഞാന്‍ അഭിനയിക്കുന്നത്. രാജ്കിരണ്‍ സാറാണ് ഈ സിനിമയില്‍ നായകന്‍, സിനിമയില്‍ ഞാനാണ് വില്ലന്‍.

തമിഴിലെ പ്രമുഖ നടന്‍ രാജ്കിരണ്‍ നായകപ്രാധാന്യമുള്ള റോളില്‍ ഷൈലോക്കിലുണ്ട്. മലയാളത്തില്‍ ആദ്യമായാണ് രാജ്കിരണ്‍ അഭിനയിക്കുന്നത്. മീനയാണ് നായിക. സിനിമയിലെ മേജര്‍ റോള്‍ ആണ് രാജ്കിരണ്‍ അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. തമിഴിലും മലയാളത്തിലുമായാണ് സിനിമ പുറത്തുവരുന്നത്. അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവത്തിലുള്ള സിനിമയുടെ രചന.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം

മീന രാജ്കിരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് എത്തുന്നത്. 28 വര്‍ഷത്തിന് ശേഷം രാജ്കിരണും മീനയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. മാമാങ്കത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഷൈലോക്ക്. ഓഗസ്റ്റ് ഏഴിന് ചിത്രീകരണം തുടങ്ങുന്ന ഷൈലോക്ക് ക്രിസ്മസിന് റിലീസ് ചെയ്യും.

സിഐഎ, അര്‍ജന്റീനാ ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന രണദിവെയാണ് ക്യാമറ. ഗോപിസുന്ദര്‍ സംഗീതസംവിധാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT