ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 

ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 

മലയാളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങില്‍ വികാരഭരിതരായി മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ നിര്‍മ്മാതാക്കളുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന് നന്ദിയുണ്ട്. ക്ഷണിച്ചതിനുള്ള നന്ദിയല്ല, ഈ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നെ യോഗ്യനാക്കിയതിനാണ് നന്ദിയെന്ന് മമ്മൂട്ടി. വ്യക്തിപരമായിട്ട് ഞാന്‍ ഒരു വക്കീല്‍ ആയി സിനിമയില്‍ അഭിനയിക്കാന്‍ മോഹിച്ചയാളെ ആണ് ഇത്ര വലിയ സംരംഭത്തിന്റെ ഭാഗമാക്കിയത്. മുറിക്കുന്ന കത്രികയുടെ ഒരറ്റം പിടിക്കാന്‍ അനുവദിച്ചതിന് നന്ദി. ആദ്യകാലത്തെ സിനിമാ നിര്‍മ്മാതാക്കളുടെ ബുദ്ധിമുട്ട് അറിയുന്ന ഒരു പാട് മുതിര്‍ന്ന ആളുകളുണ്ട്. പല ജാതി ജാഡകളും അഹങ്കാരവും കണ്ട് നിര്‍മ്മാതാക്കള്‍ സിനിമ എടുക്കുന്നത് സിനിമയോടുള്ള പാഷന്‍ കൊണ്ടാണ്.

ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 
നിര്‍മ്മാതാക്കളുടെ സംഘടനയിലേക്ക് വാശിയേറിയ മത്സരം, എം.രഞ്ജിത്ത്-ആന്റോ ജോസഫ് പാനലിനെതിരെ വിനയനും ലിബര്‍ട്ടി ബഷീറും 

41 വര്‍ഷത്തെ യാത്രക്കിടയില്‍ ഏതാണ്ട് 335 സിനിമകള്‍ നിര്‍മ്മിച്ച എല്ലാവരെയും മനസാല്‍ സ്മരിക്കുന്നു. അവര്‍ക്ക് നന്ദി പറയുന്നു. മലയാള സിനിമയുടെ നട്ടെല്ലാണ് നിര്‍മ്മാതാക്കളെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ സിനിമ ഇല്ലെന്ന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് നടന്‍ മധു പറഞ്ഞു.

ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 
മലര്‍വാടി@9, വിനീത് സംവിധായകനായപ്പോള്‍ നിവിനും അജുവും മലര്‍വാടിക്കൂട്ടവും ക്യാമറക്ക് മുന്നിലെത്തിയ സിനിമ 

അസോസിയേഷന്റെ മുതിര്‍ന്ന അംഗം കൂടിയായ നടന്‍ മധുവാണ് നാട മുറിച്ച് ആസ്ഥാന മന്ദിരം തുറന്നുകൊടുത്തത്. നിര്‍മ്മാതാവു കൂടിയായ നടന്‍ മധുവിനെ തന്നെയായിരുന്നു ആദ്യം ആദരിച്ചത്. എസ്.എസ്.സി. സുബ്രഹ്മണ്യം (എവര്‍ഷൈന്‍ പിക്ചേഴ്സ്), പി.വി. ഗംഗാധരന്‍ (ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്), കുര്യപ്പന്‍, വി.സി. ജോര്‍ജ് (അപ്പച്ചന്‍), എം.ജി. ജോണ്‍ (ജിയോ കുട്ടപ്പന്‍), വി.ബി.കെ. മേനോന്‍, രാജു മാത്യു (സെഞ്ചുറി), സിയാദ് കോക്കര്‍, ഡേവിഡ് കാച്ചപ്പള്ളി, ജോയി തോമസ് (ജൂബിലി), ജി. സുരേഷ്‌കുമാര്‍, ഔസേപ്പച്ചന്‍, വി.പി. മാധവന്‍ നായര്‍, വി.പി. വിജയകുമാര്‍ (സെവന്‍ ആര്‍ട്സ്), കൊച്ചുമോന്‍, പി.എച്ച്. അബ്ദുള്‍ ഹമീദ്, മണിയന്‍പിള്ള രാജു, മാത്യു ജോര്‍ജ്, അപ്പച്ചന്‍ സ്വര്‍ഗചിത്ര, എ.വി. ഗോവിന്ദന്‍കുട്ടി, നന്ദകുമാര്‍, ബി. ശശികുമാര്‍, ഡോ. ഷാജഹാന്‍, പ്രേം പ്രകാശ്, എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി), ദിനേശ് പണിക്കര്‍, എസ്.സി. പിള്ള, പി.വി. ബഷീര്‍, സാജന്‍ വര്‍ഗീസ്, കെ. രാമകൃഷ്ണന്‍, ഭാവചിത്ര ജയകുമാര്‍ എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് ജി സുരേഷ് കുമാര്‍, സെക്രട്ടറി എം രഞ്ജിത്ത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ഫെഫ്കയെ പ്രതിനിധീകരിച്ച് സംവിധായകന്‍ സിബി മലയില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 
സേതുമാധവന്റെ മുള്‍ക്കിരീടത്തിന് മുപ്പതാണ്ട്, 6 ദിവസം കൊണ്ട് തിരക്കഥ 25 ദിവസത്തെ ഷൂട്ട് 
ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ യോഗ്യനാക്കിയതിന് നന്ദിയെന്ന് മമ്മൂട്ടി, 335 സിനിമകള്‍ നിര്‍മ്മിച്ചവരെ ഓര്‍ക്കുന്നുവെന്ന് ലാല്‍ 
ഇപ്പോള്‍ ആളുകള്‍ക്ക് എന്നെ കാണുമ്പോള്‍ ഒരു ചിരിയുണ്ട് | Biju Menon Interview  

എറണാകുളം പുല്ലേപ്പടിയില്‍ അരങ്ങത്ത് ക്രോസ് റോഡിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഡിജിറ്റല്‍ മാസ്റ്ററിങ് യൂണിറ്റും ഇവിടെ നിര്‍മിക്കും. നിലവില്‍ ചെന്നൈയില്‍ വലിയ തുകയ്ക്കാണ് ഡിജിറ്റല്‍ മാസ്റ്ററിങ്ങ് ചെയ്യിപ്പിക്കുന്നത്. ഒപ്പം കെട്ടിടത്തിനകത്തു തന്നെ പ്രിവ്യൂ തിയ്യേറ്ററും സിനിമകളുടെ ആര്‍ക്കൈവ്സും ഒരുക്കുന്നുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in