Film News

'ഇനി മമ്മൂക്കക്കൊപ്പം ന്യൂയോര്‍ക്കില്‍'; ആക്ഷന്‍ ത്രില്ലറുമായി വൈശാഖ്

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിക്കുന്നു. ഫാമിലി ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന് 'ന്യൂയോര്‍ക്ക്' എ്ന്നാണ് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അമേരിക്കയിലാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പമുളള ചിത്രം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു.

വൈശാഖിന്റെ കുറിപ്പ്. പ്രിയപ്പെട്ട മമ്മൂക്കയുമായി ഞാന്‍ വീണ്ടും ഒന്നിക്കുകയാണ്. 'ന്യൂയോര്‍ക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും യുഎസ്എയിലായിരിക്കും ചിത്രീകരിക്കുക.'
വൈശാഖ്

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് വൈശാഖ് തന്നെ നിര്‍മിച്ച ഇര എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ നവീന്‍ ജോണ്‍ ആണ്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ യുജിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മമ്മൂട്ടി നായകനായ പോക്കിരിരാജയായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയും വൈശാഖ് ഒരുക്കിയിരുന്നു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT