Film News

തുപ്പരിവാലന്‍ തര്‍ക്കത്തില്‍ തന്നെ, 'ചക്ര' കൊവിഡിനിടെ പൂര്‍ത്തിയാക്കാന്‍ വിശാല്‍

സംവിധായകന്‍ മിഷ്‌കിന്‍ പ്രൊജക്ടില്‍ നിന്ന് പുറത്തായതും ചലച്ചിത്ര സംഘടനകളുടെ ഇടപെടലും മൂലം പ്രശ്‌നത്തിലായ തുപ്പരിവാലന്‍ ടു തല്‍ക്കാലം മാറ്റിവച്ച് ചക്ര പൂര്‍ത്തിയാക്കുകയാണ് നടന്‍ വിശാല്‍. പോസ്റ്റ് പ്രൊഡക്ഷന്‍ പുനരാരംഭിച്ച ചക്ര' യുടെ പുതിയ സ്റ്റില്ലുകള്‍ പുറത്തു വിട്ടു. ടീസര്‍ ഉടന്‍ റിലീസ് ചെയ്യാനാണ് വിശാലിന്റെ ആലോചന.

ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാന ഘട്ട ചിത്രീകരണം നടക്കവേയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതു കാരണം ചിത്രീകരണം തടസ്സപ്പെട്ടു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മക്കുന്ന ' ചക്ര ' യുടെ സംവിധായകന്‍ നവാഗതനായ എം. എസ്. ആനന്ദാണ്.

ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ' ചക്ര' യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാന്‍ഡ്രെ മറ്റൊരു പ്രധാന അവതരിപ്പിക്കുന്നു. റോബോ ഷങ്കര്‍, കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT