Film News

ആരും ചുവടുവെച്ചുപോകും! 'മാജിക് മഷ്റൂംസി'ലെ 'ഒന്നാം കുന്നിൻ മേലൊരുത്തി കണ്ണാലേറാണേ...' എന്ന ഗാനം പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം 'മാജിക് മഷ്റൂംസി'ലെ പുതിയ ഗാനം പുറത്ത്. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ പാടിയ 'ഒന്നാം കുന്നിൻ മേലൊരുത്തി...' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നാദിർഷയും വിഷ്ണുവും ഒന്നിച്ച 'കട്ടപ്പനയിലെ ഋത്വിക് റോഷനി'ലും നാദിര്‍ഷയുടെ സംഗീതത്തിൽ ശങ്കർ മഹാദേവൻ ഗാനം ആലപിച്ചിരുന്നു. 'മച്ചാനേ...' എന്ന് തുടങ്ങുന്ന ആ ഗാനം സൂപ്പർ ഹിറ്റായിരുന്നു.

ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നതെന്നാണ് സൂചന. ജനുവരി 23ന് തിയറ്ററുകളിലെത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.

ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.

ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയിലർ‍: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ബേസിലിന് ചെക്ക് വെക്കാൻ ടൊവിനോയുടെ 'ശ്രീക്കുട്ടൻ വെള്ളായണി'; ഹൈപ്പ് കയറ്റി 'അതിരടി' ക്യാരക്ടർ പോസ്റ്റർ

'കാട്ടാളന്റെ യാത്ര തുടങ്ങുന്നതേയുള്ളൂ, ഇനിയും മികച്ച കാഴ്ച്ചകൾ വരാനിരിക്കുന്നു'; നന്ദി പറഞ്ഞ് 'കാട്ടാളൻ' ടീം

'ഇന്ത്യയാണ് എന്റെ ഗുരുവും വീടും,ആരെയുംവേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല'; വിവാദങ്ങളിൽ എ.ആർ. റഹ്മാൻ

എന്നേക്കാൾ പക്വതയോടെ തീരുമാനങ്ങൾ എടുക്കുന്ന വ്യക്തി, മഞ്ജു എന്റെ അഭിമാനം: മധു വാര്യർ

'You will love it'; കൃഷാന്ദ് ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്" ടീസർ പുറത്ത്

SCROLL FOR NEXT