Film News

'പവര്‍ സ്റ്റാറില്‍ എന്നോടൊപ്പം ഹോളിവുഡ് താരം', ഒമര്‍ ലുലു ചിത്രത്തെക്കുറിച്ച് ബാബു ആന്റണി

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാര്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ ചിത്രത്തില്‍ പ്രധാന റോളിലുണ്ടാകുമെന്ന് ബാബു ആന്റണിയും സംവിധായകന്‍ ഒമര്‍ ലുലുവും. പവര്‍സ്റ്റാറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഒമര്‍ ലുലു അത്യാവശ്യം സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്‌സും വശമുള്ള ഹോളിവുഡ് ആക്ടറെ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു.

തുടര്‍ന്നാണ് സുഹൃത്തായ ലൂയിസിനോട് ഇക്കാര്യം ചോദിച്ചതെന്ന് ബാബു ആന്റണി.

ബാബു ആന്റണി പറയുന്നത്

പവര്‍സ്റ്റാറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഡയറക്ടര്‍ ഒമര്‍ ലുലു എന്നോട് പവര്‍സ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്‌സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയില്‍ എനിക്കറിയാവുന്ന ആക്ടേഴ്‌സില്‍ ചിലരോട് ഞാന്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തില്‍ സുഹൃത്തായ Louise Mandylor-നോടും ഞാന്‍ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്.

മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതില്‍ തുറക്കാന്‍ പവര്‍സ്റ്റാറിലൂടെ സാധിക്കട്ടെ.അപ്പോള്‍ കാത്തിരുന്നോളൂ, 'POWER STAR' എന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ ഇനി Louise Mandylor-ഉം ഉണ്ടാകും.

Rambo: Last Blood (2019) as SheriffI Almost Married a Serial Killer (2019)The Mercenary (2020) as LeClercThe Debt Collector 2 (2020) തുടങ്ങിയവയാണ് മാന്‍ഡിലോറിന്റെ പുതിയ സിനിമകള്‍

നായിക ഇല്ല, പാട്ടില്ല, ഇടി മാത്രം എന്ന ടാഗ് ലൈനോടെയുള്ള ആക്ഷൻ ചിത്രം ആയാണ് പവർ സ്റ്റാർ ഒരുങ്ങുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ആക്ഷൻ രംഗങ്ങളുമായെത്തുകയാണ് ബാബു ആന്റണി.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT