A world where science meets silence ; 'അനോമി' പുതിയ പോസ്റ്റർ പുറത്ത്

A world where science meets silence ;  'അനോമി' പുതിയ പോസ്റ്റർ പുറത്ത്
Published on

ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി' എന്ന സിനിമയിലെ പുതിയ പോസ്റ്റർ പുറത്ത്. ഷെബിൻ ബെൻസൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2026 ജനുവരി 30നാണ് അനോമി തിയറ്ററുകൾ എത്തുന്നത്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധനവും നിർവഹിച്ചിരിക്കുന്നത് റിയാസ് മാരാത്ത് ആണ്.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്‌റോത്ര.

വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ ഛായാഗ്രാഹകൻ സുജിത്ത് സാരംഗാണ് ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത്. അനിമൽ ഫെയിം സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, മുൾക് എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്. എഡിറ്റിംഗ് - കിരൺ ദാസ്, വരികൾ- വിനായക് ശശികുമാർ, അഹമ്മദ് ശ്യാം, മുത്തു, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, വി എഫ് എക്സ് - എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്സ്, സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി, ടൈറ്റിൽസ് - ശരത് വിനു, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

Related Stories

No stories found.
logo
The Cue
www.thecue.in