Film News

ജി-സ്ക്വാഡുമായി ലോകേഷ് കനകരാജ്; പുതിയ നിർമാണ കമ്പി പ്രഖ്യാപിച്ചു

കേവലം അ‍ഞ്ച് സിനിമകൾ കൊണ്ട് തമിഴ് സിനിമ ചരിത്രത്തിൽ ഇടം പിടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്യെ നായകനാക്കി സംവിധാനം ചെയ്ത ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സിനിമ നിർമ്മാണം എന്ന മേഖലയിലേക്കും കൂടി ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. ജി-സ്ക്വാഡ് എന്ന പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് ലോകേഷ് കനകരാജ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്കേപ്പ് പുനർനിർവചിക്കുന്നതിനായി ജി-സ്ക്വാഡ് എന്ന നിർമ്മാണ സംരംഭം പ്രഖ്യാപിക്കുന്നതിൽ താൻ സന്തുഷ്ടനാണെന്നാണ് ട്വിറ്ററിൽ പങ്കുവച്ച കത്തിലൂടെ ലോകേഷ് കനകരാജ് അറിയിച്ചിരിക്കുന്നത്.

ജി സ്ക്വാഡിന്റെ ആദ്യത്തെ നിർമ്മാണ ചിത്രങ്ങൾ ലോകേഷിന്റെ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റന്റുമാരുടെയും ചിത്രങ്ങളായിരിക്കുമെന്നും ലോകേഷ് സൂചിപ്പിക്കുന്നു. തനിക്ക് നൽകിയ അതേ പിന്തുണ തന്റെ നിർമാണ ചിത്രങ്ങൾക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആദ്യ നിർമാണ ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കാനും ലോകേഷ് പങ്കുവച്ച കത്തിൽ പറയുന്നു.

2017ൽ തന്റെ ആദ്യ സിനിമയായ മാനഗരത്തിലൂടെ തമിഴ് സിനിമയിൽ സാന്നിധ്യമറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്യെ നായകനാക്കി സംവിധാനം ചെയ്ത ലിയോ ആണ് ലോകേഷിന്റെതായി ഒടുവിലെത്തിയ ചിത്രം. ഒക്ടോബർ 19ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ കാഴ്ച വച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തിയത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT