ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

മികച്ച ചിത്രം - 12ത്ത് ഫെയിൽ (ഹിന്ദി)

ജനപ്രിയ ചിത്രം റോക്കി ഔര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച സംവിധായകൻ സുദീപ്തോ സെന്‍- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച നടി റാണി മുഖർജി - മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ (ഹിന്ദി)

മികച്ച നടൻ ഷാരൂഖ് ഖാൻ - ജവാൻ (ഹിന്ദി), വിക്രാന്ത് മാസി -12ത്ത് ഫെയിൽ (ഹിന്ദി)

മികച്ച സഹനടൻ വിജയരാഘവൻ - പൂക്കാലം (മലയാളം)

മികച്ച സഹനടി ഉർവശി - ഉള്ളൊഴുക്ക് (മലയാളം)

മികച്ച തിരക്കഥ സായ് രാജേഷ് നീലം- ബേബി (തെലുങ്ക്) , രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സൗണ്ട് ഡിസൈന്‍ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

മികച്ച എഡിറ്റിംഗ് മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ് - 2018 (മലയാളം)

മികച്ച വസ്ത്രാലങ്കാരം സച്ചിന്‍ ലവ്‍ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച നൃത്തസംവിധാനം വൈഭവി മര്‍ച്ചന്‍റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച ഹിന്ദി ചിത്രം കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

മികച്ച തെലുങ്ക് ചിത്രം ഭഗവന്ത് കേസരി

മികച്ച തമിഴ് ചിത്രം പാർക്കിംഗ്

മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക് സംവിധാനം ക്രിസ്റ്റോ ടോമി

പ്രത്യേക പരാമർശം (ഫീച്ചര്‍) മികച്ച ശബ്ദമിശ്രണം എം ആർ രാജാകൃഷ്ണൻ ആനിമൽ

പ്രത്യേക പരാമർശം (നോണ്‍ഫീച്ചര്‍) നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ നിര്‍മ്മാണം, സംവിധാനം: എം കെ ഹരിദാസ്

71-ാമത് ദേശീയ ചലചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന വാർത്ത സമ്മേളനത്തിലാണ് വിജയികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. 2023-ൽ സെൻസറിങ് പൂർത്തിയായ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

logo
The Cue
www.thecue.in