Film News

ലോഞ്ചിങ് മമ്മൂട്ടിയും യൂസഫലിയും റഹ്മാനും, ലെൻസ്മാൻ അക്കാദമി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെൻസ്മാൻ ​ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ലെൻസ്മാൻ അക്കാദമി & ലെൻസ്മാൻ എക്സ്പ്രസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് യുഎഇ സമയം 7ന് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി നിർവ്വഹിക്കും. നടൻ മമ്മൂട്ടി, അക്കാദമി അവാർഡ് ജേതാവ് എ ആർ റഹ്മാൻ, ദുബായി അക്കാദമി സിറ്റി മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുളള എന്നിവർ വിർച്വൽ റിയാലിറ്റി സംവിധാനത്തിലൂടെ ചടങ്ങിൽ പങ്കെടുക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഹോളോ​ഗ്രാം ഉൾപ്പടെയുളള സംവിധാനങ്ങൾ ഉപയോഗിച്ചാണ് അതിഥികൾ ചടങ്ങിന്റെ ഭാ​ഗമാകുന്നത്. ദുബായി പ്രൊഡക്ഷൻ സിറ്റിയിൽ ലെൻസ്മാൻസ് ഹെഡ്ക്വാർട്ടേഴ്സിൽ ഒരുക്കിയിട്ടുള്ള വേദിയിൽ വെച്ചാണ് ഉദ്ഘാടനം. ഫോട്ടോഗ്രാഫി, ഫിലിം പ്രൊഡക്ക്ഷൻ, സൗണ്ട്, ഡിസൈൻ, ആനിമേഷൻ എന്നീ രംഗങ്ങളിൽ ഓൺലൈൻ വഴിയാണ് പഠനം സാദ്ധ്യമാക്കിയിട്ടുള്ളത്. അമേരിക്കയിലെയും ഓസ്‌ട്രേല്യയിലെയും പ്രശസ്തരായ അദ്ധ്യാപകരാണ് പരിശീലനം നൽകുന്നത്.

യുകെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ എഎസ്ഐസിയുടെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിനൊപ്പം പഠനശേഷം ദുബായി പ്രെഡക്ഷൻ സിറ്റിയിലെ ലെൻസ്മാൻ ഫോട്ടോ​ഗ്രാഫി ആന്റ് ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്പും ലഭ്യമാണ്‌. ദുബായി പ്രെഡക്ഷൻ സിറ്റിയിൽ നടക്കുന്ന ചടങ്ങിൻ്റെ തത്സമയ പ്രക്ഷേപണം ലെൻസ്മാൻ അക്കാദമിയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജുകളിൽ ലഭ്യമാകും.

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

SCROLL FOR NEXT