ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

മലയാള സിനിമയെ പെട്ടിക്കട വുഡ് എന്ന് വിളിച്ച കാലത്തിൽ നിന്നും അത് മാറ്റിപ്പറയിക്കും എന്ന് ഉറപ്പായിരുന്നു എന്ന് നടൻ ടൊവിനോ തോമസ്. കൊറോണ സമയത്ത് പോലും നിയന്ത്രണങ്ങളിൽ നിന്ന് സിനിമ ചെയ്ത ഇൻഡസ്ട്രിയാണ് മലയാളം ഇൻഡസ്ട്രി എന്നും കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകൾ പലതും ആ നിയന്ത്രണങ്ങളിൽ നിന്നു കൊണ്ടു ചെയ്ത സിനിമകളാണെന്നും ടൊവിനോ പറയുന്നു. ഇത് മലയാള സിനിമയുടെ പ്രതിസന്ധിയാണെന്നും അവസാനമാണെന്നും ഒക്കെ പറഞ്ഞ ആൾക്കാരുണ്ട്. ഞാൻ ഇതിന്റെ ഫാക്ടാണ് പറയുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം 2022 ൽ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന ചിത്രമാണ്. അതാണ് 2024 ൽ ഇറങ്ങുന്നത്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുന്ന സമയത്ത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഷൂട്ട് നടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇത്രയും സമയമെടുത്തിട്ടാണെങ്കിലും ആൾക്കാർ അത് മാറ്റിപ്പറഞ്ഞു. ഞങ്ങൾക്ക് ഉറപ്പായിരുന്നു ഇത് മാറ്റിപ്പറയും എന്ന്. മഞ്ഞുമ്മൽ മാത്രമല്ല ഇവിടെ ഇതുവരെ വലിയ വിജയങ്ങളായിട്ടുള്ള സിനിമകളെല്ലാം മലയാള സിനിമയ്ക്ക് പുതിയ വാതിലുകളാണ് തുറക്കുന്നത് എന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും ഈ വർഷം ഇത്രയധികം ഹിറ്റുകളുള്ള മറ്റെതെങ്കിലും ഇൻഡസ്ട്രിയുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ടൊവിനോ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടൊവിനോ പറഞ്ഞത്:

ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ പറഞ്ഞിരുന്നു. സിനിമയ്ക്കുള്ളിൽ വർക്ക് ചെയ്യുന്ന് ആൾക്കാരെന്ന നിലയ്ക്ക് നമുക്ക് വലിയ വിഷമം തോന്നിയിട്ടുണ്ടായിരുന്നു. നമ്മൾ ഇന്ന് ഷൂട്ട് ചെയ്തിട്ട് നാളെ സിനിമ ഇറക്കുകയല്ലല്ലോ ചെയ്യുന്നത്. കൊറോണയൊക്ക വന്ന സമയത്തും ആ നിയന്ത്രണങ്ങളിൽ നിന്ന് സിനിമ ചെയ്തിട്ടുള്ളത് ചിലപ്പോൾ മലയാള സിനിമയായിരിക്കും. അങ്ങനെ നമ്മൾ സിനിമകൾ ചെയ്ത സമയത്ത് ആദ്യം ഒ.ടി.ടിയിൽ കുറച്ച് ഉന്തും തള്ളും ഉണ്ടായിരുന്നെങ്കിൽ പോലും പിന്നീട് പല സിനിമകളും വിറ്റുപോകാതെയിരുന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും കഴിഞ്ഞ കൊല്ലം ഷൂട്ട് ചെയ്ത സിനിമയല്ല. വളരെയധികം നിയന്ത്രണങ്ങളി്ൽ നിന്ന് ഷൂട്ട് ചെയ്ത പല സിനിമകളും കഴിഞ്ഞ വർഷമാണ് റിലീസ് ആയത്. അതുകൊണ്ട് അത് മലയാള സിനിമയുടെ പ്രതിസന്ധിയാണെന്നും അവസാനമാണെന്നും ഒക്കെ പറഞ്ഞ ആൾക്കാരുണ്ട്.

ഞാൻ ഇതിന്റെ ഫാക്ടാണ് പറയുന്നത്. എല്ലാവരും വിചാരിക്കുന്നത് നമ്മൾ അത് അങ്ങനെയാണ് ചിന്തിക്കുന്നത് അങ്ങനെയാണ് ചെയ്യുന്നത് എന്നാണ്. അങ്ങനെയല്ല നമുക്ക് വലിയ വലിയ സിനിമകൾ ചെയ്യണം എന്ന ചിന്തകൾ ഉണ്ടായിരുന്നു. അതിന് വേണ്ടി മൊത്തത്തിൽ എല്ലാം ഓപ്പണായി വന്നത് കഴിഞ്ഞ വർഷമായിരിക്കും. അല്ലെങ്കിൽ അതിന് മുമ്പത്തെ വർഷമായിരിക്കും. അപ്പോഴൊക്കെ ഷൂട്ട് കഴിഞ്ഞ സിനിമകൾ ഇറങ്ങുന്നതേയുള്ളൂ. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം 2022 ൽ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന ചിത്രമാണ്. അതാണ് 2024 ൽ ഇറങ്ങുന്നത്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുന്ന സമയത്ത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഷൂട്ട് നടക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ഇത്രയും സമയമെടുത്തിട്ടാണെങ്കിലും ആൾക്കാർ അത് മാറ്റിപ്പറഞ്ഞു. ഞങ്ങൾക്ക് ഉറപ്പായിരുന്നു ഇത് മാറ്റിപ്പറയും എന്ന്. മഞ്ഞുമ്മൽ മാത്രമല്ല ഇവിടെ ഇതുവരെ വലിയ വിജയങ്ങളായിട്ടുള്ള സിനിമകളെല്ലാം മലയാള സിനിമയ്ക്ക് പുതിയ വാതിലുകളാണ് തുറക്കുന്നത് എന്ന് നമുക്ക് ഉറപ്പായിരുന്നു. ഈ വർഷം ഇത്രയധികം ഹിറ്റുകളുള്ള മറ്റെതെങ്കിലും ഇൻഡസ്ട്രിയുണ്ടോ എന്ന് എനിക്ക് അറിയില്ല. ടൊവിനോ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in