A Promise Of A24 For Independent Movies

Everything everywhere all at once, hereditary, midsommer, moonlight, lady Bird, room, prescilla.... പെട്ടന്ന് കേൾക്കുമ്പോൾ യാതൊരു ബന്ധവും തോന്നാത്ത ഒരു പറ്റം സിനിമകൾ. ഓരോന്നും one of a kind സിനിമാറ്റിക് എക്സ്പിരിയൻസൻസ്. എന്നാൽ ഇവയെ എല്ലാറ്റിനെയും ഒന്നിച്ചു ചേർക്കുന്ന ഒരു ഘടകമുണ്ട്. A24.

നിയോൺ കളർ പാലറ്റ്, യൂണിക് ക്യാമറ placements, Unconventional, unpretentious സ്റ്റോറിടെല്ലിങ്. A24 ട്രെയിലറുകൾക് മാത്രം ഒരു പർട്ടികുലർ ഫാൻബെസ് ഉണ്ട്. ഇൻഡിപെൻഡന്റ് സിനിമകൾ നിർമ്മിക്കുന്ന ഒരു നിർമ്മാണ കമ്പനിക്ക് ആരാധകരുണ്ടാകുക എന്നത് സ്വഭാവികമാണ്. പക്ഷെ ആഗോളതലത്തിൽ ആഘോഷിക്കപ്പെടുകയെന്നത് അസ്വാഭാവികം. A24 നെ സംബന്ധിച്ചിടത്തോളം, ഇൻഡി സിനിമ എന്നല്ലാതെ it looks more like an a24 film എന്ന terminology തന്നെ രൂപപ്പെട്ടു കഴിഞ്ഞു. ആരംഭിച്ച് ഒരു പതിറ്റാണ്ട് പോലുമാകുന്നതിന് മുൻപ് ഒരു usp ഉണ്ടാക്കിയെടുത്തിട്ടുണ്ട് ഈ നിർമ്മാണകമ്പനി.

2012-ൽ ഡിസ്ട്രിബ്യൂഷൻ കമ്പനി ആയാണ് a24 രൂപം കൊള്ളുന്നത്. ഇൻഡിപെൻഡന്റ് സിനിമകളുടെ നിർമ്മാണമാകട്ടെ, വിതരണമാകട്ടെ ലാഭം കൊയ്യുക ദുഷ്കരമാണ്. A24 ഈ വെല്ലുവിളിയെ മറികടന്നത് ഓൺലൈൻ മാർക്കറ്റിങ് എന്ന പുതിയ സ്ട്രേറ്റജി കൊണ്ടാണ്. 2012-ൽ ഹോളിവുഡിൽ പോലും അത് പുതുപുത്തൻ ഐഡിയ ആയിരുന്നു. സ്പ്രിംഗ് ബ്രെകേഴ്‌സ് എന്ന സിനിമയാണ് ഈ സ്ട്രാറ്റജി കൊണ്ടും, അല്ലാതെ തന്നെയും a24 നെ ശ്രദ്ധയിൽപ്പെടുത്താൻ ആദ്യ കാരണമായത്. ഡിസ്‌നി കഥാപാത്രങ്ങളായി മാത്രം ആളുകൾ ഓർത്തുവയ്ക്കുന്ന സെലീന ഗോമസ് അടക്കമുള്ള അഭിനേതാക്കളെ ഗ്രെ മനുഷ്യരായി അവതരിപ്പിച്ച് വന്ന സ്പ്രിങ് ബ്രെക്കേഴ്സ് സിനിമാറ്റിക്കലി a24 ന്റെ ആദ്യ ഡഫനിഷൻ തന്നെയായിരുന്നു. പപതിയെ എങ്കിലും a24 വിതരണത്തിനെത്തിക്കുന്ന സിനിമകളുടെ ക്വാളിറ്റി സോഷ്യൽ മീഡിയ അറിഞ്ഞു തുടങ്ങി.

2016-ൽ a24 ആദ്യ സിനിമ നിർമ്മിച്ചു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ മൂൺലൈറ്റ്. നിറങ്ങൾ കൊണ്ടും, കഥ കൊണ്ടും, കഥ പറച്ചിൽ കൊണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായ സിനിമ a24 ന്റെ രണ്ടാം വരവായിരുന്നു. അന്ന് തൊട്ട് ഇന്ന് വരേയ്ക്കും, അതായത് കേവലം എട്ടു വർഷ കാലയളവിൽ 50 അക്കാദമി അവാർഡ് നോമിനേഷൻസും, പതിനാറ് അക്കാദമി അവാർഡ്‌സും a24 നേടി. അക്കാദമിയിൽ മാത്രമല്ല കാൻസ്, സൺഡാൻസ് തുടങ്ങി എല്ലാ ഫിലിം ഫെസ്റ്റിവലുകളിലും a24 നിറസാന്നിധ്യമായി.

പുതിയ ആളുകൾക്ക് പുതിയ അവതരണശൈലികൾക്ക് അവസരം നൽകുക എന്നത് വിസിബിലി a24 മാതൃകയാണ്. സ്ത്രീ സംവിധായകർ, പ്രത്യേകിച്ചും വിമെൻ ഓഫ് കളറിന് അവസരങ്ങൾ നൽകുന്നു എന്നതും കാണാവുന്നതാണ്.

ഇത്രയും പുതിയ ആളുകൾ, ലോകത്തിന്റെ, സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ഒരേ പ്രൊഡക്ഷന്‌ കീഴിൽ സിനിമ ചെയ്യുന്നു. എന്നാൽ എല്ലാറ്റിനും a24 ടാഗ് വരുന്നു. ആദ്യം പറഞ്ഞ ഒരു a24 സിനിമ പോലെ എന്ന് ട്രൈയ്ലെർ കാണുമ്പോഴേ ആളുകൾ പറഞ്ഞു തുടങ്ങുന്നു. തുടക്കത്തിൽ പറഞ്ഞ നിയോൺ കളേഴ്സ് തന്നെയാണ് ആദ്യ a24 മുദ്രയായിരുന്നത്. മൂൺലൈറ്റിൽ നീല കടലിലിൽ നിറഞ്ഞ നീലയായി നിൽക്കുന്ന ഷൈറോൺ മുതൽ യൂണിവേഴ്‌സിൽ നിന്ന് യൂണിവേഴ്‌സിലേക്ക് പൊക്കോണ്ടിരിക്കുന്ന എവെലിനും ഈ കളർ പാലറ്റിലൂടെയാണ് വന്നു പോയത്. സീരീസ് ആണെങ്കിൽ പോലും യൂഫോറിയ ഈ കളർ പാലറ്റിലും കഥ പറച്ചിലിലും a24 എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ കാഴ്ച്ചാനുഭവമാണ്.എന്നാൽ ലേഡി ബൈർഡും, പാസ്ററ് ലൈവ്സും, വന്ന് പോകുന്നത് ഈ പലേറ്റിലേ അല്ല. അവിടെ ആ കഥാപാത്രങ്ങളാണ് a24 മുദ്ര. മിഡ്‌സോമെറിലും, ലൈറ്ഹൗസിലും ഈ പറയുന്ന തിയറികളൊന്നും തന്നെയല്ല വർക്ക് ആകുന്നത്. അതുകൊണ്ട് തന്നെ നിയോൺ കളർ ഫാക്ടർ മാത്രമല്ല a24 എന്നത് തെളിഞ്ഞു വന്നു.

കഥയിലെ പുതുമയും, കഥ പറച്ചിലിലെ പുതുമയുമാണ് ആ നിർമ്മാണക്കമ്പനി മാറ്റി വക്കുന്നത്. പരീക്ഷിക്കാൻ തയ്യാറാണ്.2023-ൽ മാത്രം a24 ഇരുപത്തഞ്ച് സിനിമകൾ പുറത്തിറക്കി. അതെ സമയം വമ്പൻമായ വാർണർ ബ്രോസ് പതിനാലും, ട്വൻറിയത്ത് സെഞ്ചുറി പതിനൊന്നും സിനിമകൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. അവിടെയാണ് a24 സാധ്യതകൾ തുറന്നിടുന്നത്. പുതിയ കഥകൾക്കും കഥപറച്ചിലിനും, കാണികൾക്കും a24 ആ സാധ്യതകൾ കാഴ്ചയിലെ നാവാനുഭൂതിയെന്ന പ്രതീക്ഷയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in