Film News

നളനൊപ്പം വീണ്ടും വിജയ് സേതുപതി, ഗൗതം മേനോനൊപ്പം അമലാപോള്‍, പ്രണയകഥകളുമായി കുട്ടിസ്റ്റോറി തിയറ്ററുകളിലേക്ക്

പാവകഥൈകള്‍, പുത്തന്‍ പുതു കാലൈ എന്നീ തമിഴ് ആന്തോളജി ചിത്രങ്ങള്‍ക്ക് ശേഷം തമിഴകത്ത് നിന്നും വീണ്ടുമൊരു ചലച്ചിത്രസമാഹാരം. പ്രണയകഥകള്‍ കോര്‍ത്തിണക്കിയ 'കുട്ടിസ്റ്റോറി' തിയറ്റര്‍ റിലീസാണ്. ഫെബ്രുവരി 12ന് തിയറ്ററുകളിലെത്തും.

ഗൗതം വാസുദേവ മേനോന്‍, എ.എല്‍ വിജയ്, നളന്‍ കുമരസ്വാമി, വെങ്കട്ട് പ്രഭു എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, അമല പോള്‍, അദിതി ബാലന്‍, വരുണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലാണ് നടന്‍ വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിസ, സുതുകവും, കാതലും കടന്തുപോകും എന്നീ സിനിമകള്‍ക്ക് ശേഷം നളനൊപ്പം വിജയ് സേതുപതി കൈകോര്‍ക്കുന്ന ചിത്രവുമാണ്.

'ഇത് മുഴുവന്‍ പ്രണയമാണ്'എന്നാണ് വിജയ് സേതുപതി ട്രെയ്ലര്‍ പങ്കുവെച്ച് കൊണ്ട് സിനിമയെക്കുറിച്ച് പറഞ്ഞത്. വിവാഹേതര ബന്ധം, പ്രണയ ബന്ധങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ആന്തോളജി ചിത്രത്തിന്റെ പ്രമേയമായി ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

ആന്തോളജിയുടെ ഭാഗമായ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തില്‍ ഗൗതം മേനോനും അമല പോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തില്‍ നടന്‍ വരുണ്‍, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് സേതുപതി അഭിനയിക്കുന്ന ഹ്രസ്വചിത്രത്തില്‍ അദിതി ബാലനാണ് നായിക. എ എല്‍ വിജയ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തില്‍ മേഘ ആകാശ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നു.

ക്യാമറാമാന്‍ പിസി ശ്രീറാം, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് തുടങ്ങിയ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരും ആന്തോളജിയുടെ ഭാഗമാണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷാണ് കുട്ടി സ്റ്റോറി നിര്‍മ്മിച്ചിരിക്കുന്നത്

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT