Film News

സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കരുത്, ദുല്‍ഖറിന് ചാക്കോയുടെ കുടുംബത്തിന്റെ വക്കീല്‍ നോട്ടീസ്

കുറുപ്പ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമക്കെതിരെ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കുടുംബം. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും മകന്‍ ജിതിനും സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടിസ് അയച്ചത്.

എട്ട് ലക്ഷം ഇന്‍ഷുറന്‍സ് പണമായി ലഭിക്കാന്‍ താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ 1984ല്‍ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തി ശവശരീരം ചുട്ടുകരിച്ചെന്നായിരുന്നു കേസ്.

കുറുപ്പ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ മനോരമാ ദിനപത്രത്തോട് പ്രതികരിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറങ്ങിയ കുറുപ്പ് ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തുന്ന വിവരണം ദുല്‍ഖറിന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ചാക്കോയുടെ കുടുംബം ആരോപിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. സുകുമാര കുറുപ്പിന്റെ റോളില്‍ ദുല്‍ഖറും. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പെരുന്നാള്‍ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് മൂലം റിലീസ് നീട്ടുകയായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

ചാക്കോയുടെ കൊലപാതകം

ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമദ്ധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകില്‍ കാറുള്‍പ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.

(അവലംബം-വിക്കിപീഡിയ)

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും

എന്തായാലും ഒരു കാര്യം ഒറപ്പാ, എന്നെ ആര് കാണണെന്ന് ഞാന്‍ തീരുമാനിക്കും. അത് കാക്കിയാണെങ്കിലും ശരി, ഖദര്‍ ആണെങ്കിലും ശരി

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജിതിന്‍ ജോസിന്റെ കഥക്ക് ഡാനിയല്‍ സായൂജ് നായരും, കെ എസ് അരവിന്ദും തിരക്കഥയൊരുക്കുന്നു. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിമിഷ് രവി ക്യാമറയും. ദുല്‍ഖറിന്റെ ബാനറായ വേ ഫെററും എം സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മാണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT