Film News

'നടിക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്'; കുഞ്ചാക്കോ ബോബന്‍

നടിക്കൊപ്പം എന്നതിന് ഉപരി താന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആരുടെ ഭാഗത്താണെങ്കിലും സത്യം ജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കുഞ്ചാക്കോ ബോബന്‍ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് :

നടിക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്താണെങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്.

കാരണം ഞാന്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലും

ഏത് സമയവും പിൻമാറാമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാർ വാദത്തിന് തിരിച്ചടി, ആശയക്കുഴപ്പം; പിഎം ശ്രീയിൽ സംഭവിക്കുന്നതെന്ത്?

ഉന്മാദത്തിലെ ഷെല്ലി നായാട്ടിലേയും ഓഫീസർ ഓൺ ഡ്യൂട്ടിയിലേയും കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തം: കുഞ്ചാക്കോ ബോബൻ

സാൻ സിറോയുടെ സ്വന്തം നായകൻ: ഫ്രാങ്കോ ബറേസിക്ക് വിട

'ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ'; 'പ്ലൂട്ടോ'യുടെ ആദ്യ ഐഡിയയെക്കുറിച്ച് നീരജ് മാധവ്

The Actor ചാക്കോച്ചൻ; ഷെല്ലിയായി ഗംഭീര പ്രകടനം, കയ്യടി നേടി കുഞ്ചാക്കോ ബോബൻ

SCROLL FOR NEXT