Film News

'സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം'; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കുറിപ്പുമായി നടി കൃഷ്ണ പ്രഭ

സംസ്ഥാനത്ത് മഴ കനത്തതോടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതിന് പിന്നാലെ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി കൃഷ്ണ പ്രഭ. ഒരോ മെട്രോ സ്റ്റേഷനിലും എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്നും അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ "ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടൻ ആരംഭിക്കണമെന്നും കൃഷ്ണ പ്രഭ പറയുന്നു. ആര് ഭരിച്ചാലും മഴക്കാലത്ത് കൊച്ചി ന​ഗരം വെള്ളക്കെട്ടായി മാറുന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും ഫേസ് ബുക്കിൽ പങ്കുവച്ച് പോസ്റ്റിൽ കൃഷ്ണ പ്രഭ പറയുന്നു.

കൃഷ്ണ പ്രഭ പറഞ്ഞത്:

ബഹുമാനപ്പെട്ട അധികാരികളോട്,

കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!

മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ "ഓരോ വീട്ടിൽ ഓരോ ബോട്ട്" എന്ന പദ്ധതി ഉടനെ ആരംഭിക്കണം..

വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT