Film News

കൊവിഡിനിടയിൽ ഇന്ത്യയിൽ നിന്നും ആദ്യ തിയറ്റർ റിലീസ്, 'ലവ്' തീയറ്ററിലേയ്ക്ക് തന്നെ

മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന 'ലവ്' തീയറ്ററിൽ തന്നെ. ഒക്ടോബർ 15ന് ഗൾഫ് രാജ്യങ്ങളിലാണ് ചിത്രമെത്തുക. ഇതോടെ കോവിഡ് കാലത്ത് തിയേറ്റർ റിലീസിനെത്തുന്ന ആദ്യ ഇന്ത്യൻ സിനിമയാകും 'ലവ്'. കോവിഡ് സമയത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള ചിത്രവും 'ലവ്' തന്നെയാണ്. എല്ലാവിധ കോവിഡ് സുരക്ഷാ മാർ​ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചിത്രത്തിൻറെ പ്രദർശനമെന്ന് നിർമാതാവ് ആഷിഖ് ഉസ്മാനും സംവിധായകൻ ഖാലിദ് റഹ്‍മാനും അറിയിച്ചു.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം. ഹോം സ്ക്രീൻ എൻറർടെയിൻമെൻറും ഗോൾഡൻ സിനിമ ജി.സി.സിയുമാണ് ചിത്രത്തിന്റെ ഗൾഫിലെ വിതരണക്കാർ.

ജൂൺ 22ന് ആരംഭിച്ച ചിത്രം 24 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ രം​ഗങ്ങളും വൈറ്റിലയിൽ ഒരു അപ്പാർട്ട്‌മെന്റിനുള്ളിലായിരുന്നു ചിത്രീകരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഷൂട്ടിങ്. തമിഴിൽ ധനുഷ് ചിത്രം കർണ്ണന് ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രമെന്ന പ്രത്യേകതയും 'ലവി'നുണ്ട്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT