'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

പ്രേമലുവിന്റെ വിജയത്തിന് ശേഷം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും സിനിമ ഓഫറുകൾ വന്നിരുന്നു എന്ന് നടൻ നസ്ലെൻ. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിനെപ്പോലെയുള്ള കഥാപാത്രങ്ങളാണ് വരുന്നതെന്നും നിലവിൽ മലയാള സിനിമയിൽ തന്നെ തുടരാനാണ് താൽപര്യം എന്നും തന്നെ എക്സെെറ്റ് ചെയ്യിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ വരികയാണെങ്കിൽ മാത്രമേ അന്യഭാഷ ചിത്രങ്ങളിലേക്ക് പോവുകയള്ളൂ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നസ്ലെൻ പറഞ്ഞു.

‌നസ്ലെൻ പറഞ്ഞത്:

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഓഫർ വന്നിരുന്നു. കൂട്ടുകാരൻ എന്ന തരത്തിലുള്ള കഥാപാത്രങ്ങളിലേക്കാണ് വിളിക്കുന്നത്. അമൽ ഡേവിസിനെപ്പോലെയുള്ള ഒരു കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വന്നത്. ഞാൻ മലയാളത്തിൽ നല്ല സിനിമകൾ ചെയ്യാം എന്ന തീരുമാനത്തിൽ നിൽക്കുകയാണ്. അല്ലെങ്കിൽ അത്രയും നല്ല ഓഫറുകളോ എക്സെെറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളോ വരികയാണെങ്കിൽ മാത്രം മറ്റ് ഭാഷകളിൽ ചെയ്യാമെന്നാണ് കരുതിയിരിക്കുന്നത്.

ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്ലെൻ മമിത എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിലും തെലുങ്കിലും ഒരുപോലെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടിയും കടന്ന് നേട്ടം കെെവരിച്ച പ്രേമലുവിന്റെ രണ്ടാം ഭാ​ഗം നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പ്രേമലുവിന്റെ സക്സസ് മീറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in