Film News

നടി കീർത്തി സുരേഷ് വിവാഹിതയാവുന്നു, വരൻ സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിൽ

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിലിലാണ് വരൻ. ഇരുവരുടേതും പ്രണയ വിവാഹമാണെന്നും കല്യാണം അടുത്ത മാസം ഡിംസബറിൽ ​ഗോവയിൽ വച്ച് നടക്കുമെന്നും കീർത്തി സുരേഷിന്റെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വർഷത്തോളമായി പ്രണയത്തിലാണെന്നും ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുകയെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൊച്ചി സ്വദേശിയാണ് ആന്റണി തട്ടിലെന്നും ഇരുവരും ഹൈസ്കൂൾ കാലം മുതൽക്കേയുള്ള സുഹൃത്തുക്കളാണെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ. കേരളത്തിലെ പ്രമുഖ റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ആന്റണി തട്ടിൽ. ഡിസംബർ 11-12 തീയതികളിലായാണ് ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ശരിയായ സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നായിരുന്നു കീർത്തി പറഞ്ഞിരുന്നത്.

സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് ബാലതാരമായാണ് സിനിമയിലെത്തുന്നത്. ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കീർത്തി സിനിമയിൽ സജീവമാകുന്നത്. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഒട്ടേറെ ഭാഷകളിലായി സജീവമായി പ്രവർത്തിക്കുന്ന നടി കൂടിയാണ് കീർത്തി. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത തെലുഗു ചിത്രമായ മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.

നവാഗതനായ വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായെത്തിയ വാശിയാണ് കീർത്തി സുരേഷ് ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. രേവതി കലാമന്ദിര്‍ ഒരു ഇടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ മാധവി എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിച്ചത്. സുമൻ കുമാർ സംവിധാനം ചെയ്ത രഘു താത്ത എന്ന തമിഴ് ചിത്രത്തിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. ബോളിവുഡ് ചിത്രമായ 'ബേബി ജോണ്‍' ആണ് കീര്‍ത്തിയുടേതായി ഇനി വരാനിരിക്കുന്ന സിനിമ. ബോളിവുഡിലെ കീർത്തിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. വരുൺ ധവാൻ നായകനായെത്തുന്ന ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT