Film News

'ഇക്കുറി ചിയാന്‍ ഉറപ്പായും തിരിച്ച് വരും' കാര്‍ത്തിക് സുബ്ബരാജിനൊപ്പം വിക്രമും ധ്രുവ് വിക്രമും

വിക്രമിനെയും ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ചിത്രം. അഭിനേതാവ് എന്ന നിലയില്‍ സാഹസിക പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോഴും കരിയറില്‍ ശക്തമായൊരു ബോക്‌സ് ഓഫീസ് വിജയം കാത്തിരിക്കുന്ന ചിയാന്‍ വിക്രമിന്റെ മാസ് തിരിച്ചുവരവായിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ധനുഷിനെ നായകനാക്കി ഒരുക്കുന്ന ഗാംഗ്‌സ്റ്റര്‍ ആക്ഷന്‍ ചിത്രം ജഗമേ തന്തിരം പൂര്‍ത്തിയാക്കിയാണ് കാര്‍ത്തിക് സുബ്ബരാജ് പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. കൊവിഡ് ലോക്ക് ഡൗണില്‍ കോളിവുഡില്‍ നിന്ന് പ്രഖ്യാപിക്കപ്പെട്ട പ്രധാന പ്രൊജക്ടുമാണ് ചിയാന്‍ 60 എന്ന് താല്‍ക്കാലികമായി വിളിക്കപ്പെടുന്ന സിനിമ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചോരത്തുളളികള്‍ക്കൊപ്പം തോക്ക് ഇരുവശത്തു നിന്നുമായി പിടിക്കുന്നവരെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയാണ് ധ്രുവ് വിക്രം നായകനായി അരങ്ങേറിയ ചിത്രം. ഈ സിനിമയുടെ ചിത്രീകരണ ഘട്ടത്തിലും പ്രമോഷനും മകന്‍ ധ്രുവിനൊപ്പം വിക്രം ഉണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന കോബ്ര പോസ്റ്റ് പ്രൊഡക്ഷനിലിരിക്കെ ആണ് വിക്രം അറുപതാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ലണ്ടനില്‍ ചിത്രീകരിച്ച ജഗമേ തന്തിരം ഏപ്രില്‍ റിലീസായിരുന്നു. ലോക്ക് ഡൗണ്‍ കാരണം റിലീസ് വൈകിയതോടെയാണ് കാര്‍ത്തിക് പുതിയ സിനിമയിലേക്ക് കടന്നത്. ഇരുമുഖന്‍ ചിത്രീകരണ വേളയിലാണ് കാര്‍ത്തിക് സംവിധാനം ചെയ്ത സിനിമയുടെ കഥ വിക്രം കേട്ടത്. ഗാംഗ്സ്റ്റര്‍ ഡ്രാമ സ്വഭാവത്തിലാണ് ചിത്രം.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT