ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ
Published on

തനിക്ക് നേരത്തെ ഉറക്കമില്ലായ്മ ഉണ്ടായിരുന്നതായും സെറ്റിൽ നേരത്തെ എത്താൻ പല തവണ ഉറങ്ങാതിരുന്നിട്ടുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. താൻ കാരണം ഇതുവരെ ഏതൊരു സെറ്റിലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഡബ്ബിങ്ങിൽ സംഭവിക്കുന്ന പിഴവുകൾ ഒഴിച്ചാൽ അഭിമുഖങ്ങളിൽ കാണുന്നത് പോലെ ലൊക്കേഷനിൽ താൻ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ലെന്നും ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

kamal with shine
kamal with shine

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

റീഹാബിന് മുമ്പും സിനിമയ്ക്ക് യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് എന്ത് ശീലം ഉണ്ടായിരുന്നെങ്കിലും മുന്നോട്ട് പോയിരുന്നത്. ഉറക്കം ഇല്ലായ്മയാണെങ്കിലും ഞാൻ ലൊക്കേഷനിൽ നേരത്തെ എത്തും. അതിന് വേണ്ടി ഉറങ്ങാതിരുന്ന കഥ വരെ ഉണ്ടായിട്ടുണ്ട്. ഒരു ഷൂട്ടിങ്ങും ഞാൻ മുടക്കിയിട്ടില്ല, ആർക്കും ഞാൻ കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഡബ്ബിങ്ങിൽ സംഭവിക്കുന്ന ഈ പിശകുകളും കണ്ണിന്റെ കാഴ്ച്ചക്കുറവും മാറ്റിനിർത്തിയാൽ, ഈ ഇന്റർവ്യൂവിൽ കാണുന്നത് പോലൊരു കുഴപ്പക്കാരനല്ല ലൊക്കേഷനിൽ.

കമൽ സാർ പറഞ്ഞുതന്നിട്ടുണ്ട്, ഒരുപാട് പേർ അവരുടെ സമയം, കഴിവ്, ധനം എല്ലാം ഇട്ടുകൊണ്ട്, മറ്റുള്ളവരെ എന്റർടൈൻ ചെയ്യിക്കാനായി ഒരുക്കുന്ന ഒരു പരിപാടിയാണ് സിനിമ. അത് ഏവർക്കും ബഹുമാനം കൊടുത്ത് സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്ന്. ഒരു സെക്കൻഡ് വൈകിയാൽ പോലും സംഭവിക്കുക വലിയ നഷ്ടമായിരിക്കും. അത് അദ്ദേഹത്തിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ട് യാതൊരു തടസവും ഞാൻ കാരണം ഏതൊരു സെറ്റിലും സംഭവിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഉറക്കം ഇല്ലായ്മയാണെങ്കിലും ഞാൻ ലൊക്കേഷനിൽ നേരത്തെ എത്തും. അതിന് വേണ്ടി ഉറങ്ങാതിരുന്ന കഥ വരെ ഉണ്ടായിട്ടുണ്ട്.

ഡബ്ബിങ്ങിനിടെ വിരസത തോന്നിയാൽ ഒരു ചെറിയ ബ്രേക്ക് എടുക്കുക സ്വാഭാവികമായിരുന്നു. ആ ​സമയം സി​ഗരറ്റ് വലിക്കുകയാണ് സാധാരണ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി, ഇപ്പോൾ ആ ​സമയം ക്രിക്കറ്റ് കളിക്കുക, ടെന്നീസ് കളിക്കുക പോലുള്ള ആക്ടിവിറ്റികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അതാണ് ഇപ്പോൾ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം

Related Stories

No stories found.
logo
The Cue
www.thecue.in