ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു
Published on

നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണയുടെ ടൈറ്റിൽ ടീസർ ശ്രദ്ധ നേടുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

എ ആർ റഹ്മാനൊപ്പം ഹോളിവുഡ് സംഗീത സംവിധായകൻ ഹാൻസ് സിമ്മറും ചേർന്നാണ് രാമായണയ്ക്ക് സംഗീതം ഒരുക്കുന്നത്. ഗ്ലാഡിയേറ്റർ, ദി ലയൺ കിംഗ്, ഇൻസെപ്ഷൻ, ദി ഡാർക്ക് നൈറ്റ് ട്രൈലോജി, ഇന്റർസ്റ്റെല്ലാർ, ഡ്യൂൺ തുടങ്ങിയ സിനിമകൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ഹാൻസ് സിമ്മർ.

ചിത്രത്തിൽ രാമനായി രൺബീർ കപൂറും, രാവണനായി യാഷും ആണ് അഭിനയിക്കുന്നത്. സായ് പല്ലവി സീതയായും, സണ്ണി ഡിയോൾ ഹനുമാനായും അഭിനയിക്കുന്നു. ഹോളിവുഡ് വിഎഫ്എക്സ് കമ്പനിയായ dneg ആണ് ചിത്രത്തിനായി വിഎഫ്എക്സ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്.

ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഐ മാക്സിലാണ് ചിത്രം പൂർണമായും ചിത്രീകരിക്കുക. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവുകൊണ്ട് പ്രസിദ്ധനായ ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in