Film News

കരുണയില്‍ നിന്ന് 'കാമിതം'; മോഹന്‍ലാല്‍ പുറത്തിറക്കിയ മ്യൂസിക്കല്‍ വീഡിയോ

കുമാരനാശാന്റെ കരുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മ്യൂസിക് വീഡിയോ. മോഹന്‍ലാല്‍, സംഗീത സംവിധായകന്‍ ശരത്, അപര്‍ണ ബാലമുരളി എന്നിവരാണ് കാമിതം എന്ന മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.

ഉപഗുപ്തന്റെയും വാസവദത്തെയുടെയും കഥയിലൂടെ പ്രണയത്തിന്റെ ഭാഷ കാലാതീതമാണെന്ന് പറഞ്ഞുവെക്കുകയാണ് കാമിതം എന്ന മ്യൂസിക് വീഡിയോ. രാഖി കൃഷ്ണയാണ് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും. വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതത്തിലാണ് ഗാനം. തുടക്കക്കാരില്‍ നിന്നുള്ള ആല്‍ബം എന്ന നിലക്ക് മനോഹരമാണ് കാമിതമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രണയദിനത്തിന് മുന്നോടിയായാണ് കാമിതം പുറത്തിറക്കിയിരിക്കുന്നത്. സത്യം ഓഡിയോസ് യൂട്യൂബ് ചാനലില്‍ കാമിതം കാണാം. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത് സുദീപ് ഇ എസ് ആണ്. ദൃശ്യം ഫെയിം റോഷന്‍ ബഷീറാണ് ഉപഗുപ്തനായി അഭിനയിച്ചിരിക്കുന്നത്. ഗോപിക അനില്‍, ദേവി ചന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT