Film News

‘ബ്രില്ല്യന്‍സുകളിലാത്ത ചിത്രം’; ‘മറിയം വന്ന് വിളക്കൂതി’ പോസ്റ്റര്‍

THE CUE

സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിട്ടത്.

ഇതിഹാസ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ട് അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവിനെക്കുറിച്ച് സംവിധായകന്‍ വൈകാരികമായെഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമ തീര്‍ക്കാനായി ഭാര്യയുടെ പേരില്‍ പണയത്തില്‍ ഇരിക്കുന്ന സ്ഥലത്തില്‍ ഇനി ബാക്കിയുള്ള അവകാശം പോലും ഈട് എഴുതി കൊടുക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയ്ക്ക് ഒന്നാം സാക്ഷിയായി ഒപ്പിടേണ്ടി വന്ന ഒരു ഓട്ടത്തില്‍ ആയിരുന്നു. മറിയം വന്ന് വിളക്കൂതിയ്ക്കായുള്ള ആ ഓട്ടം ഇപ്പൊ അവസാന ലാപ്പുകള്‍ ആയിരിക്കുന്നു.
ജെനിത് കാച്ചപ്പിള്ളി

ബ്രില്ല്യന്‍സുകളില്ലാത്ത ചിത്രം എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. സിനോജ് പി അയ്യപ്പനാണ് ചിത്രത്തിന്റെ ക്യാമറ കൈാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

SCROLL FOR NEXT