Film News

ജോണി വാക്കറിന് രണ്ടാം ഭാഗമൊരുക്കാന്‍ ജയരാജ്; നായകവേഷം നിരസിച്ച് ദുല്‍ഖര്‍

THE CUE

മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ജോണി വാക്കറിന് രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്തില്‍ മമ്മൂട്ടിയുടെ സഹായിയായി വരുന്ന കുട്ടപ്പായി എന്ന കഥാപാത്രത്തിലൂടെയാണ് രണ്ടാം ഭാഗം അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ദുല്‍ഖറിനെ സമീപിച്ചെങ്കിലും നിരസിച്ചെന്ന് ‘ന്യൂസ് 18’ റിപ്പോര്‍ട്ട് ചെയ്യുന്നു.

മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിന്റെ നിഴലില്‍ ഒരു കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ദുല്‍ഖര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖറില്ലെങ്കില്‍ പകരമാര് എന്ന ആലോചനയിലാണ് താനെന്ന് ജയരാജ് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മമ്മൂട്ടിയുടെ കരിയറില്‍ പ്രേക്ഷകര്‍ക്ക് എക്കാലവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് 1992ല്‍ പുറത്തിറങ്ങിയ ജോണി വാക്കര്‍. രഞ്ജിത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അനിയന് വേണ്ടി ജീവിക്കുന്ന, അനിയനും കൂട്ടുകാര്‍ക്കുമൊപ്പം കോളേജില്‍ പഠിക്കാനെത്തുന്ന കഥാപാത്രം. ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്ന പാട്ടും ചിത്രത്തെ പ്രിയപ്പെട്ടതാക്കി. മമ്മൂട്ടിയുടെ നായക കഥാപാത്രം സിനിമയുടെ മരിക്കുന്നതായിരുന്നു സിനിമയുടെ ക്ലൈമാക്‌സ്.

പ്രളയം പ്രമേയമാക്കി ഒരുക്കിയ രൗദ്രമാണ് ജയരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം. രൗദ്രം 2018 എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് ജയറാം നായകനാകുന്ന ബാക്ക്പാക്ക് എന്ന സിനിമയുടെ ചിത്രീകരണവും സംവിധായകന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആകാംഷ നിറച്ച ട്രെയ്‌ലർ; സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആദ്യ ദിനം 365 ലധികം ലേറ്റ് നൈറ്റ് ഷോകളുമായി ബ്ലോക്ക്ബസ്റ്റർ കുതിപ്പ്; പേട്രിയറ്റിന് മികച്ച ഓപ്പണിംഗ്

ആസിഫ് അലി ഇനി 'ദി കിംഗ് ഓഫ് മാജിക്'; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി' ഫസ്റ്റ് ലുക്ക്

'ഒരുപാട് കാലത്തിന് ശേഷം ആഗ്രഹിച്ച ഒരു FDFS'; പേട്രിയറ്റിന് പ്രശംസയുമായി ആന്റണി വർഗ്ഗീസ്, ടൊവിനോ, ബേസിൽ ജോസഫ്, നിഖില വിമൽ

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

SCROLL FOR NEXT