Film News

'കള്ളന്‍മാരില്ലാത്ത ഏത് ജാതിയാണുള്ളത്, എല്ലാ ജാതിയിലും വലിയ കള്ളന്‍മാരുണ്ട്'; ജയ് ഭീം ടീസര്‍

സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2നാണ് റിലീസ് ചെയ്യുന്നത്.

ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ഒരു ആദിവാസി സ്ത്രീയുടെ കേസാണ് ചിത്രത്തില്‍ സൂര്യ ഏറ്റെടുക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

SCROLL FOR NEXT