Film News

19 (1) (a), ആരംഭിച്ചു, ആദ്യം ജോയിന്‍ ചെയ്തത് നിത്യാ മേനോന്‍

ആന്റോ ജോസഫ് ഫിലിം കമ്പനി നിർമിച്ച്, നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19 (1) (a)യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. അഭിനേതാക്കളുടെയും, അണിയറപ്രവർത്തകരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ റിമ കല്ലിങ്ങൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വിജയ് സേതുപതിക്കും നിത്യ മേനനുമൊപ്പം, ഇന്ദ്രജിത് സുകുമാരനും, ഇന്ദ്രൻസും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ ഴോണറിൽ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാൽ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു പറയുന്നു. ആളുകളുടെ സ്‌ക്രീന്‍ ടൈമോ, അവര്‍ കൈകാര്യം ചെയ്യുന്ന റോളോ അല്ല, ഒരു പ്രധാന സംഭവത്തിലേയ്ക്ക് എത്തിപ്പെടുന്ന കുറച്ചു വ്യക്തികള്‍ എന്ന നിലയ്ക്കാണ് ഇതിലെ അഭിനേതാക്കളെ പ്രേക്ഷകർക്കുമുന്നിൽ കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വിജയ് സേതുപതി നായകനാകുന്ന സിനിമ എന്നോ ഗസ്റ്റ് റോളില്‍ എത്തുന്ന സിനിമ എന്നോ ലേബല്‍ ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ദു മുമ്പ് ദ ക്യുവിനോട് വ്യക്തമാക്കിയിരുന്നു.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പുറത്തിറക്കിയ സിനിമയുടെ പ്രമേയത്തെ ഉൾക്കൊള്ളുന്ന ടൈറ്റിൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. വിജയ് ശങ്കര്‍ എഡിറ്റിംഗ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT