Film News

വിജയ് സേതുപതി ചിത്രത്തിനെതിരെ ഇളയരാജയുടെ പരാതി

വിജയ് സേതുപതിയെ നായകനാക്കി എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന 'കടൈസി വിവസായി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് ഇളയരാജയെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തമിഴ്നാട് മ്യൂസിക് യൂണിയനിലാണ് ഇളയരാജ പരാതി നല്‍കിയിരിക്കുന്നത്.

ഇളയരാജയായിരുന്നു ചിത്രത്തില്‍ ആദ്യം സംഗീത സംവിധായകന്‍. എന്നാല്‍ സിനിമക്കായി അദ്ദേഹം ചെയ്ത ഈണങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്ന് സന്തോഷ് നാരായണനെ സംഗീത സംവിധായകനാക്കുകയായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തന്റെ അനുവാദമോ അറിവോ ഇല്ലാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് ഇളയരാജയുടെ ആരോപണം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT